Advertisment

രണ്ട് ടൺ സ്ഫോടക വസ്തുക്കളുമായി 50,000 അടി ഉയരത്തിൽ 40 മണിക്കൂർ നിർത്താതെ പറക്കും. ശത്രുലക്ഷ്യത്തിൽ സൂക്ഷ്മമായി ബോംബിട്ട് തകർക്കാം. ഗ്രൗണ്ട് സ്റ്റേഷനിലിരുന്ന് 1000 കിലോമീറ്റർ അകലെ വരെ ആക്രമിക്കാം. റഡാറുകളുടെ കണ്ണിൽ പെടാതെ താഴ്‍ന്ന് പറന്ന് കരയിലും കടലിലും ആകാശത്തും ആക്രമിക്കാം. മിസൈലുകളും ലേസർ ബോംബുകളും പിടിപ്പിക്കാം. ഇന്ത്യൻ സേനകൾക്ക് കരുത്ത് കൂട്ടാൻ അമേരിക്കൻ ഡ്രോണുകൾ വരുന്നു. ശത്രുരാജ്യങ്ങൾ ഇനി വിറയ്ക്കും

നാവികസേനയ്ക്ക് പതിനഞ്ചും കര, വ്യോമ സേനകൾക്ക് 8 വീതവും ഡ്രോണുകളാണു ലഭിക്കുക. ഈ ഡ്രോണുകളിൽ ഘടിപ്പിക്കുന്ന 170 ഹെൽഫയർ മിസൈലുകളും 310 ലേസർ ബോംബുകളും 161 ഗ്ലോബൽ പൊസിഷനിംഗ് ആൻഡ് ഇനർഷ്യൽ നാവിഗേഷൻ ഉപകരണങ്ങളും കരാറിന്റെ ഭാഗമാണ്.

New Update
mq 9b pridator

ഡൽഹി: പാകിസ്ഥാൻ, ചൈന അതിർത്തിയിലുടനീളം നിരീക്ഷണം നടത്താനും ഒറ്റ റഡാറിന്റെയും ഉപഗ്രഹത്തിന്റെയും കണ്ണിൽപെടാതെ ശക്തമായ ആക്രമണം നടത്താനും ഇന്ത്യൻ സേനയ്ക്ക് കരുത്തു പകരുന്ന സൈനിക ഡ്രോണുകൾ അമേരിക്ക ഉടൻ ഇന്ത്യയ്ക്ക് കൈമാറും. നാലു വർഷമായി ഇന്ത്യ ഇത്തരം ഡ്രോണുകൾക്കായി കാത്തിരിക്കുകയായിരുന്നു.

Advertisment

ഇവ ലഭിക്കുന്നതോടെ അതിർത്തിയിൽ ശത്രുസൈന്യത്തിനെതിരേ ഇന്ത്യയ്ക്ക് മേധാവിത്തം ലഭിക്കും. അത്യാധുനിക എം.ക്യു-9 റീപ്പർ ( പ്രിഡേറ്റർ ബി ) ഡ്രോണുകളും അവയുടെ ആയുധങ്ങളും ഇന്ത്യയ്ക്ക് അമേരിക്ക നൽകുന്നത് 399 കോടി ഡോളറിനാണ്. അതായത് 34,000 കോടി രൂപയ്ക്ക്.


mq 9b pridator-2

അതിർത്തികളിൽ മാത്രമല്ല, കടലിലും ഇതോടെ ഇന്ത്യയ്ക്ക് മേധാവിത്തമാവും. സമുദ്രനിരീക്ഷണത്തിനും ആക്രമണത്തിനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. കടൽക്കൊള്ളക്കാർക്കെതിരായ ഇന്ത്യൻ സേനകളുടെ പോരാട്ടത്തിനും ഇവ കരുത്ത് പകരും.  

നാവികസേനയ്ക്ക് പതിനഞ്ചും കര, വ്യോമ സേനകൾക്ക് 8 വീതവും ഡ്രോണുകളാണു ലഭിക്കുക. ഈ ഡ്രോണുകളിൽ ഘടിപ്പിക്കുന്ന 170 ഹെൽഫയർ മിസൈലുകളും 310 ലേസർ ബോംബുകളും 161 ഗ്ലോബൽ പൊസിഷനിംഗ് ആൻഡ് ഇനർഷ്യൽ നാവിഗേഷൻ ഉപകരണങ്ങളും കരാറിന്റെ ഭാഗമാണ്.

2020ൽ ഡൊണാൾഡ് ട്രംപ് യു. എസ് പ്രസിന്റായിരിക്കെ കരാറിന്റെ ചർച്ച തുടങ്ങിയതാണ്. കഴിഞ്ഞ വർഷം യു.എസ് സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡനുമായി ഇടപാട് വേഗത്തിലാക്കാൻ ചർച്ച നടത്തിയിരുന്നു.


സൈനിക ഓപ്പറേഷനുകളിൽ സൂക്ഷ്മ ആക്രമണങ്ങളിലെ മികവാണ് ഈ ഡ്രോണുകളുടെ പ്രധാന്യം. ലേസർ നിയന്ത്രിത ബോംബുകൾ, ഹെൽഫയർ മിസൈലുകൾ എന്നിവ വഹിക്കാൻ കെൽപുള്ള ഡ്രോണുകളാണിവ. 2 ചിറകുകളുടെയും ആകെ നീളം ഒരു ക്രിക്കറ്റ് പിച്ചിന്റെയത്രയുണ്ടാവും. അവയ്ക്ക് 2 ടൺ സ്ഫോടകവസ്തുക്കൾ വഹിക്കാം.


mq 9b pridator-3

പരമാവധി 50,000 അടി ഉയരത്തിൽ 40 മണിക്കൂർ നിർത്താതെ പറക്കുന്ന ഡ്രോണുകൾക്കു ശത്രുമേഖലകൾ ലക്ഷ്യമിട്ടുള്ള സൂക്ഷ്മ ആക്രമണങ്ങൾ നടത്താനാവും. യുദ്ധക്കപ്പലുകൾ, പീരങ്കികൾ എന്നിവയെ തകർക്കാനാവും. ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനിലിരുന്നാണ് ഡ്രോണുകളെ നിയന്ത്രിക്കുന്നത്. ശത്രു മേഖലകളുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പകർത്തുന്ന ഡ്രോൺ അവ കൺട്രോൾ സ്റ്റേഷനിലേക്ക് അയയ്ക്കും. സ്റ്റേഷനിൽനിന്ന് ആയിരത്തിലധികം കിലോമീറ്റർ അകലേയ്ക്ക് ഡ്രോണുകൾക്കു പറക്കാനാവും.


നിലവിലേയും ഭാവിയിലേയും പ്രതിരോധഭീഷണികള്‍ നേരിടാന്‍ യുഎസില്‍ നിന്നുള്ള ഡ്രോണുകള്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തേകും. രഹസ്യ വ്യോമാക്രമണങ്ങൾക്ക് യു.എസ് ഉപയോഗിക്കുന്ന അതേ ഡ്രോണുകളാണ് ഇന്ത്യയ്ക്ക് കൈമാറുക. റഡാറുകളുടെ കണ്ണിൽ പെടില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ശത്രുലക്ഷ്യം തെരഞ്ഞു പിടിച്ച് തകർക്കാൻ ഇവയ്ക്ക് പ്രത്യേക മിടുക്കുണ്ട്.


അതിവിദൂര ലക്ഷ്യം തിരിച്ചറിയുന്ന വിഷ്വൽ സെൻസറുകളുള്ളതിനാൽ വളരെ അകലെ നിന്ന് പ്രവർത്തിപ്പിക്കാം. നാല് ലേസർ എ.ജി.എം - 114 ഹെൽഫയർ മിസൈലും ലേസർ ബോംബുകളും ഇവയിലുണ്ടാവും. 50,000 അടി ഉയരത്തിൽ പറക്കാനാവും. രാജ്യത്തിന്റെ പ്രതിരോധക്കരുത്തിനു മൂർച്ചയേകാൻ അമേരിക്ക നൽകുന്ന ഡ്രോണുകൾക്ക് കഴിയും.

Advertisment