Advertisment

കോണ്‍ഗ്രസ് ലിസ്റ്റ് വൈകിയത് ആലപ്പുഴയില്‍ കെസിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകാന്‍ കാത്തിരുന്നത് മൂലം. കെസിയുടെ കാര്യത്തില്‍ കീറാമുട്ടിയായത് രാജ്യസഭാംഗത്വവും. ഒടുവില്‍ കെസി വേണുഗോപാലിനെ രംഗത്തിറക്കിയതിലൂടെ ആലപ്പുഴ തിരിച്ചുപിടിക്കാനുറച്ച് കോണ്‍ഗ്രസ്

നിലവില്‍ രാജ്യസാംഗമായ വേണുഗോപാല്‍ ലോക്സഭയില്‍ വിജയിച്ചാല്‍ രാജ്യസഭയില്‍ വീണ്ടും ഒരംഗത്തിന്‍റെ കുറവ് കോണ്‍ഗ്രസിന് വരും എന്നതായിരുന്നു ആശങ്കയ്ക്ക് കാരണം.

New Update
kc venugopal alappuzha
ഡല്‍ഹി: കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക വൈകാന്‍ കാരണം ആലപ്പുഴയിലെ സ്ഥാനാര്‍ഥിത്വം തന്നെയായിരുന്നു. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ മല്‍സരത്തിനിറങ്ങുന്നത് സംബന്ധിച്ച തീരുമാനമാണ് അവസാനം വരെ നീണ്ടത്.
Advertisment

നിലവില്‍ രാജ്യസാംഗമായ വേണുഗോപാല്‍ ലോക്സഭയില്‍ വിജയിച്ചാല്‍ രാജ്യസഭയില്‍ വീണ്ടും ഒരംഗത്തിന്‍റെ കുറവ് കോണ്‍ഗ്രസിന് വരും എന്നതായിരുന്നു ആശങ്കയ്ക്ക് കാരണം.


നിലവില്‍ രാജ്യസഭാംഗമായി കെസിയ്ക്ക് 2026 ജൂണ്‍ വരെ കാലാവധിയുണ്ട്. വിജയിച്ചാല്‍ രാജ്യസഭാംഗം ഒഴിയണം. ഈ ഒഴിവില്‍ കോണ്‍ഗ്രസ് അംഗത്തെ ജയിപ്പിക്കാനുള്ള കരുത്ത് കോണ്‍ഗ്രസിനില്ല. അതിനാല്‍ തന്നെ രണ്ട് വര്‍ഷവും 2 മാസവും കാലാവധി ബാക്കിയുള്ള ഒരു രാജ്യസഭാ കാലാവധിയാണ് കോണ്‍ഗ്രസിന് നഷ്ടമാവുക.


Rahul Mamkootathil

എന്നാല്‍ ദേശീയ നേതാവായ കെസി ആലപ്പുഴയില്‍ മല്‍സരത്തിനെത്തുന്നതിലൂടെ മണ്ഡലം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം. കെസി മല്‍സരത്തിനില്ലെങ്കില്‍ സീറ്റിനായി തര്‍ക്കത്തിനും സാധ്യത ഉണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് കെസി ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഇവിടെ പരിഗണിച്ചിരുന്നത്. 

എന്നാല്‍ എംഎം ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍, എഎ ഷുക്കൂര്‍ എന്നിവരൊക്കെ സീറ്റിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ കെസിയുടെ വരവോടെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രചരണത്തിനിറങ്ങും. 

Advertisment