Advertisment

ചെങ്കടലിൽ യുഎസ് കപ്പലിനെ രക്ഷിച്ച് ഇന്ത്യ; നയിച്ച് മലയാളി കമാൻഡർ

New Update
houthi

ഡൽഹി: യമനിലെ ​ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിൽപ്പെട്ട യുഎസ് ചരക്കു കപ്പലിനു ചങ്കടലിൽ ഇന്ത്യൻ നാവിക സേനയുടെ സഹായം. ഏഡൻ കടലിടുക്കിൽ ബുധനാഴ്ച രാത്രി 11.11നാണ് ഡ്രോൺ ആക്രമണം. എംവി ​ഗെൻകോ പിക്കാർഡി എന്ന കപ്പലിനു നേർക്കാണ് ആക്രമണമുണ്ടായത്. 

Advertisment

മലയാളിയായ ക്യാപ്റ്റൻ ബ്രിജേഷ് നമ്പ്യാർ കമാൻഡ് ചെയ്യുന്ന പടക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണമാണ് സഹായമെത്തിച്ചത്.

ചരക്കു കപ്പിലെ ഒൻപത് ഇന്ത്യക്കാരടക്കം 22 ജീവനക്കാരും സുരക്ഷിതരാണ്. പരിശോധനയ്ക്കു ശേഷം കപ്പലിനു സുരക്ഷിതമായി മുന്നോട്ടു പോകാൻ സേന വഴിയൊരുക്കി.

ഇസ്രയേൽ- ഹമാസ് പോരാട്ടം ആരംഭിച്ചതിനു പിന്നാലെ ചെങ്കടലിലൂടെ നീങ്ങുന്ന കപ്പലുകൾക്കു നേരെ ഹൂതി വിമതർ ആക്രമണമാരംഭിച്ചത്. ഇറാന്റെ പിന്തുണയിലാണ് ആക്രമണങ്ങൾ. ഇന്ത്യയിലേക്കുള്ള രണ്ട് ചരക്കു കപ്പലുകളും ഈയടുത്തു ആക്രമിക്കപ്പെട്ടിരുന്നു. പിന്നാലെ 10 പടക്കപ്പലുകൾ ഇന്ത്യ ഇവിടെ വിന്യസിച്ചിട്ടുണ്ട്. 

Advertisment