Advertisment

ദുബായില്‍ നിന്ന് മാത്രമല്ല....': മഹുവ മൊയ്ത്രയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍

New Update
mahua case.

ഡല്‍ഹി:  തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡി കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആക്സസ് ചെയ്തതായി റിപ്പോര്‍ട്ട്.  ദുബായില്‍ നിന്ന് മാത്രമല്ല, ന്യൂജേഴ്‌സി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബംഗളുരു എന്നിവിടങ്ങളില്‍ നിന്നും ആക്‌സസ് ചെയ്തന്നാണ് വിവരം. 

Advertisment

ലോക്‌സഭയില്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ ബിസിനസ്സുകാരനായ ദര്‍ശന്‍ ഹിരാനന്ദാനിയുമായി ബന്ധമുള്ള ഒരാളെ  ഉള്‍പ്പെടുത്താന്‍ തന്റെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്വേഡും പങ്കിട്ടതായി മൊയ്ത്ര നേരത്തെ സമ്മതിച്ചിരുന്നു. 

എംപി കൊല്‍ക്കത്തയിലും ഡല്‍ഹിയിലും ആയിരുന്നപ്പോള്‍ ന്യൂജേഴ്‌സിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ചിരുന്നതായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം  തന്റെ പാര്‍ലമെന്റ് ലോഗിന്‍ വിശദാംശങ്ങള്‍ ഹിരാനന്ദാനിയുമായി പങ്കുവെച്ചെങ്കിലും വ്യവസായി ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സ്വന്തമായി ലോഗിന്‍ ചെയ്തില്ലെന്ന് മൊയ്ത്ര പറഞ്ഞിരുന്നു.

Advertisment