Advertisment

നവംബര്‍ 26: ദേശീയ നിയമ ഭരണാഘടനാ ദിനവും ദേശീയ ക്ഷീരദിനവും ഇന്ന്: സംയുക്ത വര്‍മ്മയുടെയും അര്‍ജുന്‍ രാംപാലിന്റെയും ജന്മദിനം: ക്യാപ്റ്റന്‍ ജയിംസ് കുക്ക് ഹവായി ദ്വീപ് കണ്ടു പിടിച്ചതും ഇന്ന് - ചരിത്രത്തില്‍ ഇന്ന്

New Update
narendra modi bjp

ഡല്‍ഹി: 2008 ലെ മുംബൈ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ 'മന്‍ കി ബാത്തില്‍' സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയും അദ്ദേഹം തന്റെ പ്രതിമാസ റേഡിയോ പ്രസംഗത്തില്‍ ആവര്‍ത്തിച്ചു.

Advertisment

'ഇന്നത്തെ ദിനം(നവംബര്‍ 26) നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഈ ദിവസമാണ് രാജ്യത്ത് ഏറ്റവും ഹീനമായ ഭീകരാക്രമണം നടന്നത്. ഭീകരര്‍ മുംബൈയെയും രാജ്യത്തെയും വിറപ്പിച്ചു.

പക്ഷേ, ആ ആക്രമണത്തില്‍ നിന്ന് കരകയറിയ ഇന്ത്യയുടെ കരുത്താണ് ഇപ്പോള്‍ പൂര്‍ണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നത്.

മുംബൈ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ ആക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം സ്മരിക്കുന്നു'- മോദി പറഞ്ഞു.

'ഈ ദിവസത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യന്‍ ഭരണഘടന പാസാക്കിയതും അംഗീകരിച്ചതും ഇതേ ദിനത്തിലാണ്. 1949 നവംബര്‍ 26ന് ഭരണഘടനാ നിര്‍മ്മാണ സഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചത്. ഭരണഘടന രൂപീകരിക്കാന്‍ രണ്ട് വര്‍ഷവും 11 മാസവും 18 ദിവസവും വേണ്ടി വന്നു.

60 ലധികം രാജ്യങ്ങളുടെ ഭരണഘടനകള്‍ പഠിച്ച് ഭരണഘടനയുടെ കരട് തയ്യാറാക്കുകയും അന്തിമമാക്കുന്നതിന് മുമ്പ് രണ്ടായിരത്തിലധികം ഭേദഗതികള്‍ വരുത്തുകയും ചെയ്തു'  മോദി പറഞ്ഞു.

 

Advertisment