Advertisment

‘ദാരിദ്ര്യത്തിന്റെ അന്ധകാരത്തെ അകറ്റാൻ രാംജ്യോതി തെളിയിക്കൂ’; ശ്രീരാമ തത്വങ്ങളാണ് തന്റെ സർക്കാരിന്റെ പ്രചോദനമെന്ന് പ്രധാനമന്ത്രി

New Update
Government

ഡല്‍ഹി: ശ്രീരാമ തത്വങ്ങളാണ് തന്റെ സർക്കാരിന്റെ പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 22 ന് എല്ലാവരും ‘രാംജ്യോതി’ തെളിയിക്കണം. ദാരിദ്ര്യത്തിന്റെ അന്ധകാരത്തെ അകറ്റാൻ പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു.

Advertisment

മഹാരാഷ്ട്രയിലെ സോലാപൂരിൽ 2,000 കോടി രൂപയുടെ 8 അമൃത് (അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ) പദ്ധതികളുടെ തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മോദി.

മോദിയുടെ ഗ്യാരണ്ടി എന്നാൽ പറഞ്ഞത് പാലിക്കുമെന്നാണ് അർത്ഥമാക്കുന്നത്. നൽകിയ വാക്ക് പാലിക്കണമെന്നാണ് ശ്രീരാമൻ നമ്മെ പഠിപ്പിച്ചത്. പാവപ്പെട്ടവരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും തങ്ങൾ നൽകിയ വാക്ക് ഉറപ്പായും നിറവേറ്റും-അദ്ദേഹം പറഞ്ഞു.

‘ഏറെക്കാലമായി ‘ഗരീബി ഹഠാവോ’ മുദ്രാവാക്യങ്ങൾ രാജ്യത്ത് ഉയർന്നിരുന്നു. എന്നാൽ ഈ മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നിട്ടും ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞില്ല’-മുൻ കോൺഗ്രസ് സർക്കാരിനെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.

മഹാരാഷ്ട്രയിലെ പിഎംഎവൈ-അർബന് കീഴിൽ പൂർത്തിയാക്കിയ 90,000-ത്തിലധികം വീടുകൾ അദ്ദേഹം സമർപ്പിച്ചു.

Advertisment