Advertisment

ഉത്തരേന്ത്യയിൽ വരുന്ന രണ്ട് ദിവസത്തേക്ക് അതിശൈത്യ തരംഗത്തിന് സാധ്യത

New Update
weather

ഡൽഹി: ഉത്തരേന്ത്യയിൽ വരുന്ന രണ്ട് ദിവസത്തേക്ക് അതിശൈത്യ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ പുകമഞ്ഞ് കണക്കിലെടുത്ത് ജാഗ്രത നിർദ്ദേശവും നൽകി. വിമാനത്താവളങ്ങളോട് അതീവ ജാഗ്രത പുലർത്തുവാനും അറിയിപ്പ്. അന്തരീക്ഷ താപനില 9°C ലേക്ക് താഴ്ന്നു.

ഡൽഹിയിൽ ശൈത്യത്തോടെപ്പം വായുമലിനീകരണവും രൂക്ഷമാണ്. എയർ ക്വാളിറ്റി ഇൻഡക്സ് 450 ന് മുകളിലേക്ക് ഉയർന്നു. GRAP 3 പ്രകാരമുള്ള നിയമങ്ങൾ നടപ്പിലാക്കിയെങ്കിലും മലിനീകരണ തോത് കുറയ്ക്കുവാൻ കഴിഞ്ഞിട്ടില്ല.

പല ആളുകളിലും ശ്വാസതടസ്സം പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ വായു മലിനീകരണം രൂക്ഷമാകാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

Advertisment