Advertisment

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് സർക്കാർ പരിപാടിയാക്കുന്നു, രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം; സീതാറാം യെച്ചൂരി

New Update
ദേശീയ തലത്തില്‍ ബദല്‍ രാഷ്ട്രീയ ശബ്ദം ഉയര്‍ത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തിന് ഇനി പരിമിതികള്‍ ഏറെ,  സിപിഎമ്മിന് ദേശീയ പാര്‍ടി പദവി നഷ്ടമാകും ?; കനത്ത പരാജയത്തില്‍ തനിക്കും പാര്‍ട്ടിയ്ക്കും ഉത്തരവാദിത്വണ്ടെന്ന് സീതാറാം യെച്ചൂരി

ഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു. ഭരണഘടനയിൽ സർക്കാരുകൾ നിഷ്പക്ഷമായിരിക്കണമെന്നത് ലംഘിക്കപ്പെടുകയാണെന്ന് യെച്ചൂരി പറഞ്ഞു.

ചടങ്ങ് രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ഇതാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തീരുമാനിക്കാൻ കാരണമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികളിൽ കൂട്ടായ തീരുമാനങ്ങൾ ഈ വിഷയത്തിൽ ഇല്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

അയോധ്യക്ഷണം നിരസിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വിഎച്ച്പി രംഗത്തുവന്നതിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണമുണ്ടായത്. ഭഗവാൻ രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ എന്ന് വിഎച്ച്പി ചോദിച്ചിരുന്നു.

Advertisment