Advertisment

എം​ജി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കൂ​ട്ട ന​ട​പ​ടി...മാ​ര്‍​ക്ക് ദാ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ല്‍ പി​ശ​ക് വ​രു​ത്തി​യ ര​ണ്ടു ഉദ്യോഗസ്ഥരെ സ​സ്പെ​ന്‍​ഡ് ചെയ്തു... മൂ​ന്ന് പേ​രെ ജോ​ലി ചെ​യ്തി​രു​ന്ന സെ​ക്ഷ​നി​ല്‍ നി​ന്നു മാ​റ്റി

New Update

കോ​ട്ട​യം: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മാ​ര്‍​ക്ക് ദാ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ല്‍ പി​ശ​ക് വ​രു​ത്തി​യ ര​ണ്ടു ഉദ്യോഗസ്ഥരെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും മൂ​ന്ന് പേ​രെ ജോ​ലി ചെ​യ്തി​രു​ന്ന സെ​ക്ഷ​നി​ല്‍ നി​ന്നു മാ​റ്റു​ക​യും ചെ​യ്തു. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ അ​ട​ക്കം മൂ​ന്ന് പേ​ര്‍​ക്കാ​ണ് സ്ഥ​ലം​മാ​റ്റം.

Advertisment

publive-image

ബി​ടെ​ക് മാ​ര്‍​ക്ക് ദാ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ തെ​റ്റാ​യി​ട്ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി​യ​തെ​ന്നാ​ണ് എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ വി​ശ​ദീ​ക​ര​ണം. 118 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​ക മോ​ഡ​റേ​ഷ​ന്‍ ന​ല്‍​കി​യെ​ന്നാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ പു​തി​യ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ 116 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കേ മോ​ഡ​റേ​ഷ​ന്‍ ന​ല്‍​കി​യി​ട്ടു​ള്ളൂ എ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.ഇ​തോ​ടെ മാ​ര്‍​ക്ക് ദാ​നം റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വ് സ​ര്‍​വ​ക​ലാ​ശാ​ല പി​ന്‍​വ​ലി​ക്കും.

MG UNIVERSITY
Advertisment