Advertisment

തൃശൂരില്‍ ഇതര സംസ്ഥാന തൊഴിലാളി അടിയേറ്റ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

തൃശൂര്‍: നാട്ടികയില്‍ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു. ഒഡീഷ സ്വദേശി മംഗള്‍ പ്രധാന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ മിഥുനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ജോലി കഴിഞ്ഞ് മദ്യപിച്ചെത്തിയ ഇരുവരും വഴക്കുണ്ടാക്കുകയും ഇത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കല്ല് കൊണ്ടുള്ള അടി തലയ്‌ക്കേറ്റാണ് മംഗള്‍ മരിച്ചത്.

Advertisment