Advertisment

മൈക്ക് ഹസി കൊവിഡ് മുക്തനായി; ചെന്നൈയില്‍ ഒരാഴ്ച ക്വാറന്റൈനില്‍ തുടരും

New Update

publive-image

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിങ് പരിശീലകന്‍ മൈക് ഹസി കൊവിഡ് മുക്തനായി. ഹസി ഒരാഴ്ച്ച കൂടി ചെന്നൈയില്‍ ക്വാറന്റൈനില്‍ തുടരും. ശേഷം നാട്ടിലേക്ക് തിരിക്കും. ഐപിഎല്‍ കളിച്ച ഓസ്‌ട്രേലിയന്‍ താരങ്ങളും മറ്റ് കോച്ചിംഗ് സ്റ്റാഫുകളും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ മാലദ്വീപില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുക.

Advertisment