Advertisment

മൈക്ക് പെന്‍സിന് മനമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കും

New Update

വാഷിംഗ്ടണ്‍ ഡിസി: ജനുവരി അഞ്ചിന് നടക്കുന്ന ഇലക്ടറല്‍ വോട്ടെണ്ണുന്ന യുഎസ് കോണ്‍ഗ്രസ്സില്‍ അധ്യക്ഷത വഹിക്കേണ്ട വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നിലപാടില്‍ അപ്രതീക്ഷിത മലക്കം മറിച്ചില്‍. ഇതോടെ ആറിന് നടക്കുന്ന ഇലക്ട്രറല്‍ വോട്ടെണ്ണല്‍ ഏറെ നിര്‍ണായകമാകും. ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് നേരത്തെ പരസ്യമായി പ്രഖ്യാപിച്ച പെന്‍സാണ് ഇപ്പോള്‍ ട്രംപിനെ പിന്തുണക്കുന്നവരുടെ രക്ഷക്കെത്തിയിരിക്കുന്നത്.

Advertisment

publive-image

ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസിന്റെ നേതൃത്വത്തില്‍ ഒരു ഡസനോളം സെനറ്റര്‍മാരാണ് ഇലക്ട്രറല്‍ വോട്ടുകള്‍ തള്ളികളയണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വോട്ട് എണ്ണി തിട്ടപ്പെടുത്തുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

അതേസമയം, കൗണ്ടിങ്ങ് നടക്കുന്ന വാഷിംഗ്ടണ്‍ വൈറ്റ് ഹൗസിന് മുമ്പില്‍ വന്‍ പ്രകടനം സംഘടിപ്പിക്കുന്നതിന് ട്രംപ് പദ്ധതി തയാറാക്കിയിട്ടുണ്ട്. മാര്‍ച്ച് ഫോര്‍ ട്രംപ് എന്നാണ് ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്.

ഇലക്ട്രറല്‍ കോളേജ് വോട്ടുകള്‍ തള്ളികളയണമെന്ന് സെനറ്റര്‍മാരുടെ ആവശ്യത്തോടാണ് മൈക്ക് പെന്‍സ് അനുകൂലിച്ചിരിക്കുന്നത്. സെനറ്റര്‍മാരുടെ ആവശ്യത്തോടു യോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന വൈസ് പ്രസിഡന്റിന്റെ നിലപാട് വളരെ നിര്‍ണായകമാണ്. ഇലക്ട്രറല്‍ വോട്ടുകള്‍ എണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്.

mike pense
Advertisment