Advertisment

മില്‍മ പാല്‍ കൂടുതല്‍ പോഷകഗുണം ഉറപ്പാക്കി വിപണിയിലേയ്ക്ക്; സംസ്ഥാനതല വിതരണോദ്ഘാടനം നാളെ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

മില്‍മ പാല്‍ കൂടുതല്‍ പോഷകഗുണമുള്ളതാക്കാന്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ ചേര്‍ത്ത് വിപണിയിലേക്ക് എത്തുന്നു.

Advertisment

publive-image

 

പാലിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ രാവിലെ 10.30ന് ആലുവ ദേശം ഗ്രീന്‍പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും.

നാഷണല്‍ ഫുഡ് സേഫ്‌റ്റി അതോറിട്ടി ഒഫ് ഇന്ത്യയുടെ നിബന്ധനകള്‍ക്ക് വിധേയമായി നാഷണല്‍ ഡെയറി ഡവലപ്‌മെന്‍റ് ബോര്‍ഡിന്‍റെ സഹകരണത്തോടെയാണ് പാലില്‍ കൂടുതല്‍ വൈറ്റമിനുകള്‍ ചേര്‍ക്കുന്നത്.

അതേസമയം എട്ടുകോടി രൂപ ചെലവഴിച്ച്‌ ഇടപ്പള്ളി മില്‍മയില്‍ അത്യാധുനിക ലാബ് സ്ഥാപിക്കാന്‍ നടപടി തുടങ്ങി. പതിനൊന്ന് മില്‍മാ ഡയറികളിലും 85 ലക്ഷം രൂപ ചെലവഴിച്ച്‌ മില്‍കോസ് കാനുകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisment