Advertisment

അമൂല്യവസ്തുവായ ടാന്‍സാനൈറ്റ് കണ്ടെത്തി; നാല് ഭാര്യമാരും 30 കുട്ടികളുമുള്ള ഖനിത്തൊഴിലാളിയെ തേടിയെത്തിയത് കോടികളുടെ സൗഭാഗ്യം; വീഡിയോ കാണാം

New Update

publive-image

Advertisment

ടാന്‍സാനിയ: വിലപ്പിടിപ്പുള്ള അമൂല്യരത്‌നക്കല്ലുകള്‍ (ടാന്‍സാനൈറ്റ്) കണ്ടെത്തിയ ഖനിത്തൊഴിലാളി കോടീശ്വരനായി. ടാന്‍സാനിയയിലാണ് സംഭവം നടന്നത്.സാനിനിയു ലെയ്‌സര്‍ എന്നയാളെ തേടിയാണ് അപൂര്‍വ ഭാഗ്യമെത്തിയത്. ഇരുണ്ട വയലറ്റ് നിറത്തിലുള്ള രണ്ട് കല്ലുകളാണ് ഇയാള്‍ കണ്ടെടുത്തത്. ബാങ്ക് ഓഫ് ടാന്‍സാനിയ ഇയാള്‍ക്ക് 7.74 ബില്ല്യണ്‍ ടാന്‍സാനിയന്‍ ഷില്ലിംഗ് (ഏകദേശം 25 കോടി രൂപ) നല്‍കി.

ടാന്‍സാനിയയുടെ വടക്കു ഭാഗത്തുള്ള ഖനിയില്‍ നിന്നാണ് സാനിനിയു ലെയ്‌സര്‍ ഈ അമൂല്യ കല്ലുകള്‍ കണ്ടെടുത്തത്. കല്ലുകള്‍ക്ക് യഥാക്രമം 9.27, 5.1 കിലോഗ്രാം ഭാരമാണുള്ളത്.അപൂര്‍വ ഭാഗ്യത്തിലൂടെ കോടിപതിയായ ലെയ്‌സറിനെ തത്സമയ ടെലിവിഷന്‍ പരിപാടിയിലൂടെ ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുലി അഭിനന്ദിച്ചു.

വളരെ സന്തോഷമുണ്ടെന്നും ഒരു സ്‌കൂള്‍ പണിത് താനിത് ആഘോഷിക്കുമെന്നും ലെയ്‌സര്‍ പറഞ്ഞു. നാല് ഭാര്യമാരും 30 കുട്ടികളും ഇയാള്‍ക്കുണ്ട്. തന്റെ ബിസിനസുകള്‍ മക്കളെ ഏല്പിക്കണമെന്നാണ് ആഗ്രഹമെന്നും ഇയാള്‍ വ്യക്തമാക്കി.

ടാന്‍സാനിയയുടെ വടക്ക് ഭാഗത്ത് ഒരു ചെറിയ പ്രദേശത്ത് മാത്രം കാണപ്പെടുന്ന അമൂല്യവസ്തുവാണ് ടാന്‍സാനൈറ്റ്. ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും വലുതാണ് ലെയ്‌സര്‍ കണ്ടെത്തിയ ടാന്‍സാനൈറ്റെന്ന് അധികൃതര്‍ പറഞ്ഞു.

Advertisment