Advertisment

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടല്‍ നടപടി ഇന്ന് തുടങ്ങും: വിധി അനുസരിക്കാനാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കോടതി വിധി ബാധ്യത വരുത്തുമെങ്കിലും വിധി അനുസരിക്കാനാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. വിധി നടപ്പാക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് ഇന്ന് മുതല്‍ നിര്‍ദേശം നല്‍കും. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങും. മലബാര്‍ മേഖലയെയാണ് വിധി കൂടുതല്‍ ബാധിക്കുകയെന്ന് മന്ത്രി പറഞ്ഞു. കോടതി വിധിക്കെതിരായ നിയമനടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisment

അതേസമയം, കോടതി വിധി അനുസരിക്കുന്നതോടെ 3,861 കണ്ടക്ടര്‍ക്കാണ് ജോലി നഷ്ടപ്പെടുന്നത്. പിഎസ്‌സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും തുടങ്ങും. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും പലയിടത്തും സര്‍വ്വീസ് മുടങ്ങാനാണ് സാധ്യത.

publive-image

പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. ബുധനാഴ്ച ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തും. കെ എസ് ആര്‍ ടി സി എംഡി ടോമിന്‍ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതിനിടെ എം പാനല്‍ ജീവനക്കാരുടെ നിയമനം ചോദ്യം ചെയ്തുളള വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജീവനക്കാരെ പിരിച്ചുവിട്ടതായി സര്‍ക്കാര്‍ അറിയിക്കും. തിങ്കളാഴ്ചക്കകം നടപടിയെടുക്കാനായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

കോടതി ഉത്തരവാണെന്ന് പറഞ്ഞ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് കൈ മലര്‍ത്തുമ്പോള്‍ മാനേജ്‌മെന്റ് കാര്യമായി വാദിച്ചിലലെന്ന പരാതി ജീവനക്കാര്‍ക്കുണ്ട്. അല്ലെങ്കില്‍ എതിരായ വിധി വരില്ലെന്നാണ് ഇവരുടെ വിശ്വാസം.പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനം. ബുധനാഴ്ച ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താനാണ് എം പാനല്‍ കണ്ടക്ര്‍മാരുടെ കൂട്ടായ്മയുടെ തീരുമാനം.

അതിനിടെ കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എങ്കിലും 3000 ത്തോളം എം പാനല്‍ കണ്ടക്ടര്‍മാര്‍ ഒറ്റയടിക്ക് പുറത്ത് പോകുന്നത് സര്‍വ്വീസുകളെ ബാധിക്കും. കോടതി നിര്‍ദ്ദേശിച്ച പ്രകാരം പിഎസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും ഇന്ന് തുടങ്ങും.

Advertisment