Advertisment

മുഖ്യമന്ത്രിയുടേത് അനാവശ്യമായ പിന്തുണയെന്ന് മന്ത്രി വി ശിവന്‍കുട്ടി ! പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രി നടത്തിയത് അനാവശ്യമായ പിന്തുണയും സഹായമെന്നും വിദ്യാഭ്യാസമന്ത്രി. മന്ത്രിയുടെ നാക്കുപിഴ ആഘോഷിച്ച് സാമൂഹ്യമാധ്യമങ്ങള്‍. നാക്കുപിഴയെ പഴിചാരി മുഖ്യമന്ത്രി അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്നെന്ന് മന്ത്രി പറഞ്ഞത് ഗൗരവമായെന്നും മന്ത്രിയെ ട്രോളി പ്രതിപക്ഷ സംഘടനകളും. കാണാം വീഡിയോ-

New Update

publive-image

Advertisment

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫല പ്രഖ്യാപനത്തിനിടെ നാക്ക് പിഴച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഫലപ്രഖ്യാപനത്തിന് ശേഷം ഇതിനായി സഹകരിച്ചവര്‍ക്ക് നന്ദി പറയുമ്പോഴാണ് മുഖ്യമന്ത്രിയുടെ പങ്ക് മന്ത്രി ശിവന്‍കുട്ടി വിശദീകരിച്ചത്. ഇതിനിടയിലാണ് മന്ത്രിക്ക് നാക്കു പിഴച്ചത്.

'പ്രത്യേകിച്ച് ഒരു നന്ദി പറയേണ്ടത് , ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പരീക്ഷ നടത്തുന്നതു മുതല്‍ അദ്ദേഹം ഡല്‍ഹിക്ക് പോകുന്നതിന് മുമ്പ് റിസള്‍ട്ടിന്റെ കാര്യം വരെ ഉള്ള കാര്യങ്ങളില്‍ അദ്ദേഹം ഇടപെടുകയും അനാവശ്യമായ പിന്തുണയും സഹായവും നല്‍കിയിട്ടുണ്ടായിരുന്നു' - ശിവന്‍കുട്ടി പറഞ്ഞത് ഇങ്ങനൊയിരുന്നു. എന്തായാലും മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പിന് അനാവശ്യമായ പിന്തുണയും സഹായവും നല്‍കുന്നുവെന്ന് വകുപ്പുമന്ത്രി തന്നെ പറഞ്ഞത് ചിരിപടര്‍ത്തി.

എന്തായാലും മന്ത്രി ശിവന്‍കുട്ടിയുടെ നാക്കുപിഴ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. ട്രോളര്‍മാരും പ്രതിപക്ഷ യുവജന സംഘടനകളിലെ നേതാക്കളുമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്. ഇതോടൊപ്പം പണ്ട് ശിവന്‍കുട്ടിക്കുണ്ടായ നാക്കുപിഴയും പ്രചരിക്കുന്നുണ്ട്.

മന്ത്രി മനപൂര്‍വം മുഖ്യമന്ത്രിയോടുള്ള തന്റെ നീരസം പ്രകടിപ്പിച്ചതാണെന്ന വ്യാഖ്യാനം വരെ പലരും ചമയ്ക്കുന്നുണ്ട്. എന്തായാലും വിദ്യാഭ്യാസമന്ത്രിയുടെ നാക്കുപിഴ വലിയ ചര്‍ച്ചയായി കഴിഞ്ഞു.

v sivankutty
Advertisment