Advertisment

നിരീക്ഷണത്തിലായിരുന്ന മന്ത്രിമാരുടെയെല്ലാം കൊവിഡ് പരിശോധനാഫലം നെഗറ്റീവ്‌

New Update

publive-image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴു മന്ത്രിമാരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജന്‍, വി.എസ്.സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി.ജലീല്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ ഫലങ്ങളാണ് നെഗറ്റീവാണെന്ന് വ്യക്തമായത്.

മലപ്പുറം കലക്ടര്‍ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിതല സംഘവും ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോയ ശേഷം പരിശോധന നടത്തിയത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരുടെയും പരിശോധന ഫലങ്ങളും നെഗറ്റീവാണ്.

Advertisment