Advertisment

കൊരട്ടിയില്‍ കാണാതായ നാല് വിദ്യാര്‍ത്ഥികളെ ജാതികാ തോട്ടത്തില്‍ നിന്നും കണ്ടെത്തി...

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍: കൊരട്ടിയില്‍ നിന്നും ഇന്നലെ കാണാതായ നാല് വിദ്യാര്‍ത്ഥികളെ ജാതി തോട്ടത്തില്‍ കണ്ടെത്തി. പ്രദേശത്തെ ജാതി തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് ഇവരെ നാട്ടുകാര്‍ കണ്ടെത്തിയത്.

Advertisment

publive-image

നാല് പേരും ചേര്‍ന്ന് പുകവലിച്ചത് അധ്യാപകന്‍ കണ്ടിരുന്നു.ഈ വിവരം അധ്യാപകന്‍ വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്നാണ് തോട്ടത്തില്‍ പോയി ഒളിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു.

ചാലക്കുടിക്കു സമീപം മേലൂരിൽ ഒരു സ്കൂളിലെ വിദ്യാർത്ഥികളെയാണ് ഇന്നലെ കാണാതായത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികളെയാണ് കാണാതായത്. തുടര്‍ന്ന് കുട്ടിക്കളുടെ രക്ഷിതാക്കള്‍കൊരട്ടി പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ

അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

Advertisment