Advertisment

രാത്രി നഗരത്തിലൂടെ കാറില്‍ വരവെ തൊട്ടുമുന്നില്‍ യാചകനെ പോലെ ഒരാള്‍; നന്നായി തണുത്തു വിറച്ച് വിശപ്പടക്കാന്‍ വഴിയില്‍ കിടക്കുന്ന എച്ചില്‍ തിരയുന്നു; ദാരുണ കാഴ്ച്ച കണ്ട് അലിവ് തോന്നി അയാളുടെ അടുത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ആളെ കണ്ട് ഞെട്ടി, കണ്‍മുന്നില്‍ കണ്ടത് 15 വര്‍ഷം മുമ്പ് സര്‍വ്വീസിലിരിക്കെ കാണാതായ സഹപ്രവര്‍ത്തകനെ !

New Update

മുംബൈ: രാത്രി നഗരത്തിലൂടെ കാറില്‍ വരവെ തൊട്ടുമുന്നില്‍ യാചകനെ പോലെ ഒരാള്‍ വിശപ്പടക്കാന്‍ വഴിയില്‍ കിടക്കുന്ന എച്ചില്‍ തിരയുന്നു. ദാരുണ കാഴ്ച്ച കണ്ട് അലിവ് തോന്നി അയാളുടെ അടുത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ആളെ കണ്ട് ഞെട്ടി. കണ്‍മുന്നില്‍ കണ്ടത് മറ്റാരെയുമായിരുന്നില്ല. 15 വര്‍ഷമായി തങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്ന പ്രിയപ്പെട്ട സഹപ്രവര്‍ത്തകനെയായിരുന്നു.

Advertisment

publive-image

15 വർഷം മുൻപു കാണാതായ പൊലീസ് ഓഫിസറെയാണ് അവിചാരിതമായി സഹപ്രവർത്തകർ യാചകന്റെ രൂപത്തിൽ വഴിയിൽ കണ്ടത്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഡിഎസ്പിമാരായ രത്നേഷ് സിങ് തോമറും വിജയ് സിങ് ബഹദൂറും കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നഗരത്തിലൂടെ കാറിൽ വരികയായിരുന്നു.അപ്പോഴാണ് യാചകനെ പോലെ ഒരാളെ കണ്ടത്.

ഒരുനേരത്തെ ഭക്ഷണത്തിനായി വഴിയിലുപേക്ഷിച്ച എച്ചിയില്‍ തിരയുന്ന അയാള്‍ സ്വന്തം സഹപ്രവര്‍ത്തകനായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ശരിക്കും ഞെട്ടി.

നന്നായി തണുത്ത് വിറയ്ക്കുന്ന അയാൾ വിശപ്പടയ്ക്കാൻ‍ വഴിയിലുപേക്ഷിച്ച ഭക്ഷണത്തിന്റെ എച്ചിലിനായി തിരയുകയായിരുന്നു. മാനസികമായ പ്രശ്നങ്ങളും പ്രകടിപ്പിച്ചു. ആ കാഴ്ച കണ്ട് അലിവ് തോന്നിയ പൊലീസുകാർ അയാളുടെ അടുത്തെത്തി ജാക്കറ്റ് വേണോ എന്നു ചോദിച്ചു.

എന്നാൽ അയാൾ ഇരുവരുടെയും പേരുകൾ വിളിച്ചു സംസാരിക്കുകയായിരുന്നു. ആ നിമിഷമാണ് 15 വർഷം മുൻപു കാണാതായ സ്വന്തം സഹപ്രവർത്തകൻ, മനീഷ് മിശ്രയാണ് തങ്ങളുടെ മുൻപിൽ നിൽക്കുന്നതെന്ന് രത്നേഷ് സിങ് തോമറും വിജയ് സിങ് ബഹദൂറും തിരിച്ചറിഞ്ഞത്. 2005ൽ ഇന്‍സ്പെക്ടറായി ജോലി ചെയ്യവെയാണ് മനീഷിനെ കാണാതാകുന്നത്. ഇത്രയും കാലമായിട്ടും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

മനീഷിനെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ഗ്വാളിയാർ ക്രൈബ്രാഞ്ച് ഡിഎസ്പിയായ രത്നേഷ് സിങ് തോമർ മാധ്യമങ്ങളോട് പറഞ്ഞു.

missing case
Advertisment