Advertisment

മിഷന്‍ ശക്തി പരീക്ഷണ വിജയം സര്‍ക്കാരിന്റെ നേട്ടമായി ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല ; 'മിഷന്‍ ശക്തി പ്രഖ്യാപനം' പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മിഷന്‍ ശക്തി പ്രഖ്യാപനം' പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തല്‍. മോദിയുടെ പ്രഖ്യാപനത്തില്‍ മിഷന്‍ ശക്തി പരീക്ഷണ വിജയം സര്‍ക്കാരിന്റെ നേട്ടമായി ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലെന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍ എന്നാണ് സൂചന.

Advertisment

publive-image

മിഷന്‍ ശക്തി പരീക്ഷണ വിജയം ശാസ്ത്രജ്ഞരുടെയും രാജ്യത്തിന്റെയും നേട്ടമായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചതെന്നും സമിതി വിലയിരുത്തുന്നു. വളരെ ശ്രദ്ധയോടെയാണ് പ്രധാനമന്ത്രി പ്രസംഗം തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെയോ തന്റെയോ നേട്ടമായി ഒരിടത്തും പരാമര്‍ശിക്കാത്തിടത്തോളം തെരഞ്ഞെടുപ്പ് ചട്ടലംഘനമായി പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള പ്രസംഗത്തെ കണക്കാക്കാനാവില്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

അതേസമയം രാജ്യത്തോടുള്ള അഭിസംബോധനയ്ക്ക് ദൂരദര്‍ശന്റെ സൗകര്യം ഉപയോഗിച്ചെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുകയാണ്. പ്രസംഗം റെക്കോഡ് ചെയ്യാന്‍ ദൂരദര്‍ശന്‍ ക്യാമറയോ മറ്റ് സംവിധാനങ്ങളോ വിനിയോഗിച്ചിട്ടുണ്ടോ എന്നാണ് കമ്മീഷന്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നത്.

മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ പെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കമ്മിഷണര്‍ സന്ദീപ് സക്‌സേനയുടെ നേതൃത്വത്തിലുള്ള സമിതിയെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയോഗിക്കുകയായിരുന്നു.

Advertisment