Advertisment

തീര്‍ച്ചയായും മോദിയുടെ വസതിയില്‍ കോടിക്കണക്കിന് രൂപ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും ; റെയ്ഡ് നടത്താന്‍ ആദായ നികുതി വകുപ്പിന് ധൈര്യമുണ്ടോ ?; സ്റ്റാലിന്‍

New Update

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ റെയ്ഡ് നടത്താന്‍ ആദായ നികുതി വകുപ്പിന് ധൈര്യമുണ്ടോയെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍.

Advertisment

” തീര്‍ച്ചയായും മോദിയുടെ വസതിയില്‍ കോടിക്കണക്കിന് രൂപ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും. ഐ.ടി ഡിപാര്‍ട്‌മെന്റിന് റെയ്ഡ് നടത്താന്‍ ധൈര്യമുണ്ടോയെന്ന് മാത്രമാണ് ചോദിക്കാനുള്ളത്”- സ്റ്റാലിന്‍ പറഞ്ഞു.

publive-image

ഇതേപോലെ തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വസതിയിലും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ വസതിയിലും റെയ്ഡ് നടത്തിയാല്‍ കോടിക്കണക്കിന് രൂപ പിടിച്ചെടുക്കാനാവുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

തേനിയില്‍ പനീര്‍ശെല്‍വത്തിന്റെ മകന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ കോടിക്കണക്കിന് രൂപ വിതരണം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെന്നും ഈ തുകയെല്ലാം ഇവര്‍ക്ക് എവിടെ നിന്ന് ലഭിച്ചെന്നും സ്റ്റാലിന്‍ ചോദിച്ചു.

Advertisment