Advertisment

അഭയക്കൊലക്കേസില്‍ പ്രതികളെ ന്യായീകരിക്കാനൊരുങ്ങി മധ്യകേരളത്തിലെ പ്രമുഖ എംഎല്‍എ ! ഫാ.കോട്ടൂരിനെയും സി. സെഫിയേയും വെളുപ്പിച്ചെടുക്കാന്‍ എംഎല്‍എയുടെ പത്രസമ്മേളനം ഉടന്‍. എംഎല്‍എയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ. മുമ്പ് ആക്ഷന്‍ കൗണ്‍സിലിനെ സഹായിച്ച എംഎല്‍എയുടെ മലക്കം മറിച്ചില്‍ സഭയുടെ പിന്തുണ തേടി. പ്രതികള്‍ക്കനുകൂലമായ തെളിവുകള്‍ സംഘടിപ്പിക്കാന്‍ എംഎല്‍എയുടെ നെട്ടോട്ടം

New Update

publive-image

Advertisment

കോട്ടയം: അഭയക്കേസില്‍ സഭയുടെ നിലപാടിനു പിന്തുണ നല്‍കാനൊരുങ്ങി മധ്യകേരളത്തിലെ പ്രമുഖനായ എംഎല്‍എ രംഗത്ത്. കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂര്‍, സി. സെഫി എന്നിവര്‍ക്ക് അനുകൂലമായി പരസ്യ നിലപാട് സ്വീകരിക്കാനാണ് ഇദ്ദേഹത്തിന്റെ നീക്കം. ഇതിനായി അടുത്ത ദിവസം തന്നെ വാര്‍ത്താസമ്മേളനം വിളിക്കാനാണ് ഇദ്ദേഹം ഒരുങ്ങുന്നത്‌

സഭയെ പിന്തുണയ്ക്കുന്നതു വഴിയുള്ള ചില രാഷ്ട്രീയ നേട്ടങ്ങള്‍ പ്രതീക്ഷിച്ചാണ് ഈ എംഎല്‍എയുടെ നീക്കമെന്നാണ് സൂചന. മുമ്പ് ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ ഇദ്ദേഹം ബിഷപ്പിനനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.

ഇതേ മാതൃകയില്‍ തന്നെ അഭയക്കേസിലെ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് ഇദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഇതിനാവശ്യമായ ചില രേഖകള്‍ ഇദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്.

മുമ്പ് ഈ കേസില്‍ ആക്ഷന്‍ കൗണ്‍സില്‍ നേതാവ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന് വലിയ പിന്തുണ ഇദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ചില മുതലെടുപ്പിന് വേണ്ടിയാണ് ഇദ്ദേഹത്തിന്റെ നടപടികള്‍.

കേസിന്റെ വിശദാംശങ്ങളിലെ ചില പോയിന്റുകള്‍ ഉപയോഗിച്ച് സഭയ്ക്ക് വിശേഷിച്ച് പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് ഇദ്ദേഹം എടുത്തു പറയാനൊരുങ്ങുന്നത്. ഇതിനായി കഴിഞ്ഞ രണ്ടു ദിവസമായി രേഖകള്‍ക്കായുള്ള നെട്ടോട്ടത്തിലായിരുന്നു ഇദ്ദേഹം.

രേഖകള്‍ പൂര്‍ണമായി കൈയ്യിലെത്തിയാലുടന്‍ കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്താനാണ് ഇദ്ദേഹത്തിന്റെ പദ്ധതി.

നേരത്തെ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ നിന്നുള്ള ജനപ്രതിനിധിയായ ഇദ്ദേഹത്തിന് അവിടെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ നേടാനാണ് ഇദ്ദേഹം പുതിയ വഴി തേടുന്നത്.

ഇടക്കാലത്ത് സഭയുടെ വലിയ വിമര്‍ശകന്‍ എന്ന നിലയിലേക്ക് വളര്‍ന്ന ഇദ്ദേഹം പെട്ടെന്നൊരു സുപ്രഭാതത്തിലാണ് സഭാനുകൂലിയായി മാറിയത്. സഭ പ്രതിരോധത്തിലായ സമയത്ത് സഭയ്ക്ക് ഒപ്പം നില്‍ക്കുന്നു എന്ന തോന്നല്‍ സൃഷ്ടിക്കാനാണ് ഇദ്ദേഹം നടത്തിയ നീക്കങ്ങളെല്ലാം.

ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിനനുകൂലമായി നിലപാട് സ്വീകരിക്കുന്നതിന് ഇദ്ദേഹം വമ്പന്‍ ഡീലുകള്‍ ഏറ്റെടുത്തിരുന്നതായാണ് പിന്നാമ്പുറ സംസാരങ്ങള്‍.

Advertisment