Advertisment

ബിജെപിയിലേക്ക് കൂറുമാറ്റം നടത്തിയ നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കണമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍; എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി ചെലവഴിച്ച തുകയ്ക്ക് കുറേ വെന്റിലേറ്ററുകള്‍ വാങ്ങിയിരുന്നെങ്കില്‍ കുറേ ജീവനുകള്‍ രക്ഷിക്കാമായിരുന്നെന്നും പട്ടേല്‍

New Update

publive-image

അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂറുമാറ്റം നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കണമെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മാസമായി സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് പട്ടേല്‍ പറഞ്ഞു. 150 കോടിയോളം രൂപ എംഎല്‍എമാരെ പാട്ടിലാക്കാന്‍ ചെലവഴിച്ചു. ആ തുകയ്ക്ക് വെന്റിലേറ്ററുകള്‍ വാങ്ങിയിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നെന്നും പട്ടേല്‍ പറഞ്ഞു.

Advertisment