Advertisment

പാലായില്‍ കൈതച്ചക്ക വീണ് മുയല്‍ ചത്തത് മറ്റ് എല്ലായിടത്തും ആവര്‍ത്തിക്കുമെന്ന് കരുതേണ്ടെന്ന് എം എം ഹസന്‍

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

അരൂർ∙ പാലായില്‍ ഒരു കൈതച്ചക്ക വീണ് മുയല്‍ ചത്തത് മറ്റ് 5 ഉപതിരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കുമെന്ന് ഇടതുപക്ഷം കരുതേണ്ടെന്ന് കെപിസിസി മുന്‍ പ്രസിഡന്‍ എം എം ഹസന്‍. പാലായിലെ തോല്‍വി പ്രത്യേക സാഹചര്യത്തിലുള്ളതാണ്. അത് ആവര്‍ത്തിക്കില്ലെന്നും ഹസ്സന്‍ പറഞ്ഞു.

ജി സുധാകരന്‍ കടുത്ത സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് എം.എം ഹസന്‍ ആരോപിച്ചു . പൊതുമരാമത്ത്മന്ത്രി ജി.സുധാകരന്‍റെ പൂതന പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഹസന്‍ .

നട തുറക്കാനിരിക്കെ ശബരിമലയും വീണ്ടും പ്രചരണ രംഗത്ത് സജീവമാക്കി നിര്‍ത്തുകയാണ് യു.ഡി.എഫ് . ഇത്തവണ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കണം എന്നും എംഎം ഹസ്സന്‍ ആവശ്യപ്പെട്ടു.

byele 19
Advertisment