Advertisment

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല; പഞ്ചായത്ത് മെമ്പർമാർ ഇനിയെങ്കിലും ജാഗ്രത പാലിച്ചില്ലങ്കിൽ പലയിടത്തും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്ന് എം എം മണി

New Update

ഇടുക്കി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലന്നും ഇത് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ രോഗവ്യാപനം വർദ്ധിക്കുവാൻ ഇടവരുത്തുമെന്നും വൈദ്യുതി മന്ത്രി എം എം മണി. ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് ജില്ലയിലെ ജനങ്ങളെ കോവിഡ് ആശങ്കയിലാക്കിയെന്നും മന്ത്രി പറഞ്ഞു.

Advertisment

publive-image

വിവിധ രോഗങ്ങളുള്ളവരുടെ കൈകളിൽ കയറിയിറങ്ങിയും അനാരോഗ്യകരമായ സാഹചര്യങ്ങളിലൂടെയാണ് ഇവ നമ്മുടെ കൈകളിലെത്തുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യാതൊരു വിധ സാമൂഹിക അകലവും പാലിച്ചിട്ടില്ല. പഞ്ചായത്ത് മെമ്പർമാർ ഇനിയെങ്കിലും ജാഗ്രത പാലിച്ചില്ലങ്കിൽ പലയിടത്തും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

ഇടുക്കി ജില്ലയിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകൾ ജില്ലയിലേക്ക് ഒഴുകുകയാണ്. ഇടുക്കിയിൽ ഈ സാഹചര്യം രോഗം പടർത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

ജില്ലയിലെ സ്കൂളുകൾ അതീവ ജാഗ്രതയിലാണ് തുറക്കുന്നതെന്നും ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക കർമ്മ സേനകളെ രൂപീകരിച്ചെന്നും മന്ത്രി അറിയിച്ചു.

mm mani mm mani speaks
Advertisment