Advertisment

ആദ്യം രാജ്യം,പിന്നെ പാര്‍ട്ടി, അതിനു ശേഷം വ്യക്തി എന്ന ആശയത്തിലൂടെയാണ് ഇതുവരെ പ്രവര്‍ത്തിച്ചത് , ഇനിയും അങ്ങനെതന്നെ മുന്നോട്ടു പോകുമെന്ന് അദ്വാനി ; അദ്ദേഹത്തെ പോലുള്ളവര്‍ ബിജെപിയെ ശക്തിപ്പെടുത്തിയതില്‍ അഭിമാനിക്കുന്നുവെന്ന് മോദി

New Update

ന്യൂഡല്‍ഹി: എല്‍കെ അദ്വാനിയുടെ കുറിപ്പിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തെപ്പോലെയുള്ളവര്‍ ബിജെപിയെ ശക്തിപ്പെടുത്തിയതില്‍ അഭിമാനിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.ബിജെപിയുടെ തത്വങ്ങളെ സമഗ്രമായി അദ്വാനി സംഗ്രഹിച്ചിരിക്കുന്നു വെന്നും മോദി അഭിപ്രായപ്പെട്ടു.

Advertisment

publive-image

ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിനുശേഷം വ്യക്തി എന്ന ആശയത്തിലൂന്നിയാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും ഇനിയും അങ്ങനെതന്നെ മുന്നോട്ടുപോകുമെന്നും അദ്വാനി വ്യക്തമാക്കിയിരുന്നു. അതിനെ പിന്തുണച്ചാണ് പ്രധാനമന്ത്രി മോദി രംഗത്തെത്തിയത്.ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശമെന്ന നിലയിലുള്ള അദ്വാനിയുടെ കുറിപ്പ്.

രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ബിജെപി ശത്രുക്കളായി കണ്ടിട്ടില്ല. വിയോജിക്കുന്നവരെ ദേശദ്രോഹികളായി കണ്ടിട്ടില്ലെന്നും പറഞ്ഞു. ബിജെപി നേതൃത്വത്തിനെതിരായ പരോക്ഷ വിമര്‍ശമായി ഇത് വിലയിരുത്തപ്പെട്ടു. പിന്നാലെയാണ് അദ്വാനിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തെത്തിയത്.

1991 മുതല്‍ ആറുതവണ തന്നെ ലോക്‌സഭയിലെത്തിച്ച ഗാന്ധിനഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാരോടുള്ള നന്ദിയും അദ്വാനി പ്രകടിപ്പിച്ചിരുന്നു. അവരുടെ സ്‌നേഹവും പിന്തുണയും എന്നും തന്റെയൊപ്പം ഉണ്ടാകുമെന്നും മുതിര്‍ന്ന നേതാവ് അവകാശപ്പെട്ടു.

Advertisment