Advertisment

വയനാടിന് നന്ദി പറയാന്‍ രാഹുല്‍ കേരളത്തിലേക്ക് : രാഹുല്‍ വരുന്നതിന്റെ പിറ്റേദിവസം മോദിയും എത്തും ; വരുന്നത് ഗുരുവായൂരപ്പനെ കാണാന്‍ !

New Update

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലേക്ക്. ജൂണ്‍ ഏഴിനാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്കു വരുന്നത്. പിറ്റേദിവസം മോദിയും കേരളത്തിലെത്തും.

Advertisment

publive-image

തന്റെ മണ്ഡലമായ വയനാട് സന്ദര്‍ശിക്കാനായാണ് രാഹുല്‍ ഗാന്ധിയെത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലേക്കു വരുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിലാണ് രാഹുല്‍ ഇറങ്ങുക. അവിടേ നിന്നും മലപ്പുറത്തെ നിലമ്പൂര്‍, ഏറനാട് വണ്ടൂര്‍ എന്നിവിടങ്ങളിക്കും പിന്നീട് തിരുവമ്പാടിയിലേക്കും പോകും. വെള്ളിയാഴ്ച രാത്രിയോടെ രാഹുല്‍ കല്‍പ്പറ്റയിലെത്തുകയും വയനാട് മണ്ഡലം സന്ദര്‍ശിക്കുകയും ചെയ്യും. പിന്നീട് ജൂണ്‍ എട്ടിന് കണ്ണൂര്‍ വിമാനത്താവളം വഴി തിരിച്ചുപോകും.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായാണ് മോദി കേരളത്തിലേക്കു വരുന്നത്. ജൂണ്‍ എട്ടിന് കേരളത്തിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 12 മണിക്ക് ഗുരുവായൂരിലെത്തും. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഒപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതുസംബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വത്തിന് ഔദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്.

Advertisment