Advertisment

‘പരസ്പര സഹകരണത്തിലൂടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയെന്ന ഇന്ത്യയുടെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ പരിഗണിക്കുന്ന മൂല്യമുളള പങ്കാളിയാണ് ‘യു.എ.ഇ. ; യുഎഇയുമായുള്ള നയതന്ത്ര ബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി : ഇന്ത്യയുടെ അഞ്ച് ട്രില്യണ്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് യു.എ.ഇയുടെ സഹായം ആവശ്യം. എമിറേറ്റ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

ദ്വിദിന സന്ദര്‍ശനത്തിന് യു.എ.ഇയില്‍ എത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പരസ്പര സഹകരണത്തിലൂടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയെന്ന ഇന്ത്യയുടെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ പരിഗണിക്കുന്ന മൂല്യമുളള പങ്കാളിയാണ് ‘യു.എ.ഇ.

‘2024-2025 ഓടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയില്‍ എത്തുകയാണ് ലക്ഷ്യം. ഇപ്പോള്‍ ഞങ്ങള്‍ തീവ്രമായ ആഗ്രഹം സാധിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്.

അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ 1.7 ട്രില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങങ്ങളോടൊപ്പം ആഭ്യന്തരമായും ഈ ലക്ഷ്യം നേടിയെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘എക്കാലത്തെയും മികച്ച ബന്ധമാണ് ഇന്ത്യയും,യുഎഇയും തമ്മില്‍ ഉളളത്. ഇന്ത്യയുടെ പ്രധാനപ്പെട്ട മേഖലകളില്‍ യുഎഇ നിക്ഷേപം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണം, പോര്‍ട്ട്, എയര്‍പോര്‍ട്ട്, പ്രതിരോധം,നിര്‍മ്മാണം, എനര്‍ജി മേഖലകളില്‍ ഉള്‍പ്പടെ നിക്ഷേപം കൊണ്ടുവരാന്‍ യു.എ.ഇയ്ക്ക് താത്പര്യമുണ്ടെന്ന്’ മോദി പറഞ്ഞു.

Advertisment