Advertisment

രാജ്യത്തിന് ഞാന്‍ പ്രധാനമന്ത്രിയാണ്. നിങ്ങള്‍ക്ക് ഞാന്‍ നിങ്ങളുടെ എം.പിയാണ്, നിങ്ങളുടെ സേവകനാണ് ; വാരാണസിയിലെ ബി.ജെ.പി പ്രവര്‍ത്തകരോട് നരേന്ദ്രമോദി

New Update

വാരാണസി: രാജ്യത്തിന് ഞാന്‍ പ്രധാനമന്ത്രിയാണ്, എന്നാല്‍ നിങ്ങള്‍ക്ക് ഞാന്‍ സേവകനാണെന്ന് വാരാണസിയിലെ ബി.ജെ.പി പ്രവര്‍ത്തകരോട് നരേന്ദ്രമോദി മോദി. തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ വാരാണസിയിലെത്തി മോദി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

Advertisment

publive-image

‘ രാജ്യത്തിന് ഞാന്‍ പ്രധാനമന്ത്രിയാണ്. നിങ്ങള്‍ക്ക് ഞാന്‍ നിങ്ങളുടെ എം.പിയാണ്, നിങ്ങളുടെ സേവകനാണ്.’ എന്നാണ് മോദി പറഞ്ഞത്.

‘പ്രവര്‍ത്തകനും പ്രവര്‍ത്തകരും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്.’ തന്റെ വിജയത്തിന്റെ ക്രഡിറ്റ് മുഴുവന്‍ താഴേക്കിടയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണെന്നു പറഞ്ഞുകൊണ്ട് മോദി പറഞ്ഞു. ഇന്ത്യയ്ക്ക് ഉത്തര്‍പ്രദേശ് വഴികാട്ടുകയാണെന്നും മോദി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം ഉറപ്പായിരുന്നു. വോട്ടെണ്ണലിന് മുന്‍പ് തന്നെ വിജയം ഉറപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായിരുന്നു. പ്രതിപക്ഷം മോശം പ്രചരണങ്ങള്‍ നടത്തി ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. വാരാണസിയിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നെന്നും മോദി പറഞ്ഞു.

Advertisment