Advertisment

വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറിപ്പിനെ മറികടന്ന് മോഹന്‍കുമാറിന് സാധ്യത ?: മുരളീധരനെ അനുനയിപ്പിക്കാന്‍ ശ്രമം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോഴും കോണ്‍ഗ്രസില്‍ ആശയക്കുഴപ്പവും തര്‍ക്കവും തുടരുകയാണ്.  വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറിപ്പിനെ മറികടന്ന് മനുഷ്യാവകാശ കമ്മീഷനംഗം കെ മോഹന്‍കുമാറിന് സാധ്യത  .ഇന്ന് പാലക്കാട് മനുഷ്യാവകാശകമ്മീഷന്‍റെ സിറ്റിംഗില്‍ പങ്കെടുക്കേണ്ടിയിരുന്ന മോഹന്‍കുമാര്‍ പരിപാടി റദ്ദാക്കി തിരുവനന്തപുരത്ത് എത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.

Advertisment

publive-image

പീതാംബരക്കുറിപ്പിനെ തഴഞ്ഞ് മോഹന്‍കുമാറിനെ പരിഗണിക്കുന്നതില്‍ മുരളീധരന് എതിര്‍പ്പുള്ളതായുള്ള വാര്‍ത്തകള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. ഇതോടെ മുരളീധരന്‍റെ വസതിയിലെത്തിയ മോഹന്‍ കുമാര്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി.

ഇന്നലെ രാത്രി നടന്ന ചര്‍ച്ചകളിലാണ് പീതാംബരക്കുറിപ്പിനെ വെട്ടി മോഹന്‍കുമാര്‍ മുന്നിലെത്തിയത്. പ്രാദേശിക നേതൃത്വം ഉയര്‍ത്തിയ പ്രതിച്ഛായ പ്രശ്നവും എതിര്‍സ്ഥാനാര്‍ത്ഥികളേയും പരിഗണിച്ചാണ് വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറിപ്പിന് പകരം മോഹന്‍കുമാര്‍ എന്ന നിലപാടിലേക്ക് നേതൃത്വമെത്തിയത്.

എന്നാല്‍ താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം മറ്റൊരാളെ മുരളീധരനെകൊണ്ട് അംഗീകരിപ്പിക്കുക എന്നതാണ് നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി മോഹന്‍കുമാറിന്‍റെ പേരിനോട് മുരളീധരന്‍ വലിയ താത്പര്യം കാണിക്കുന്നില്ലെന്നാണ് സൂചന.

 

Advertisment