Advertisment

മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുദ്രാവാക്യം മോഹന്‍ലാലിന് ? ഫാന്‍സുകാരുടെ മര്യാദകേട് അതിരുവിട്ടപ്പോള്‍ മോഹന്‍ലാലിനെ വേദിയിലിരുത്തി ഫാന്‍സുകാര്‍ക്ക് പിണറായിയുടെ ശാസന !

New Update

publive-image

Advertisment

പാലക്കാട് : മോഹന്‍ലാല്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മോഹന്‍ലാലിന് മുദ്രാവാക്യം വിളി ! ആരാധകരുടെ പ്രതികരണം സാമാന്യമര്യാദയുടെ ലംഘനമായപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സിനു മുഖ്യമന്ത്രിയുടെ ശാസന. മോഹന്‍ലാല്‍ എന്ന മഹാനടന്‍ നമ്മുടെ അഭിമാനമാണ്. അദ്ദേഹത്തോട് സ്‌നേഹമാണ് .. അംഗീകരിക്കുന്നു. ഈ ഒച്ചയിടുന്നവര്‍ക്ക് അത് മാത്രമേയുള്ളൂ കാര്യം. അതിനപ്പുറം ഒരു ലോകമില്ല എന്നര്‍ഥം - എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

മോഹന്‍ലാല്‍ വേദിയിലിരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം. പാലക്കാട് നെന്മാറയില്‍ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. മുഖ്യമന്ത്രിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍, മോഹന്‍ലാല്‍ വിശിഷ്ടാതിഥിയും. മോഹന്‍ലാല്‍ എത്തുന്നതറിഞ്ഞ് വന്‍ ജനാവലി തന്നെ ചടങ്ങിന് എത്തിയിരുന്നു. പ്രിയതാരത്തെ കണ്ട ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകുകയും ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിന് പിണറായി വേദിയിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ ബഹളം വച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

publive-image

"ഇതു സാധാരണ ഉണ്ടാവുന്നതാണ് യോഗത്തില്‍. അതിനെപറ്റി ആലോചിച്ചിട്ട് കാര്യമില്ല. ഇതും നമ്മുടെ ഒരു പ്രത്യേകതയാണ്. നമ്മള്‍ നാടിന്റെ ഭാഗമായ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ചിലര്‍ ഒരു ചെറിയ വൃത്തത്തില്‍ ഒതുങ്ങിനില്‍ക്കും. അതിനപ്പുറം ഒന്നുമില്ല. മോഹന്‍ലാല്‍ എന്ന മഹാനടന്‍ നമ്മുടെ അഭിമാനമാണ് അദ്ദേഹത്തോട് സ്‌നേഹമാണ് അംഗീകരിക്കുകയാണ്. ഈ ഒച്ചയിടുന്നവര്‍ക്ക് അത് മാത്രമേയുള്ളൂ കാര്യം. അതിനപ്പുറം ഒരു ലോകമില്ല എന്നര്‍ഥം.

അത് കൊണ്ടാണ് അവര്‍ ഇടക്കിടയ്ക്ക് ഇങ്ങനെ ഒച്ചയിട്ടുകൊണ്ടിരിക്കുന്നത്. ഇനി അവര്‍ ഇത് അവസാനിപ്പിക്കാന്‍ ഒന്നും പോകുന്നില്ല..അത് സ്വാഭാവികമായിട്ടും കാണുന്ന ഒരു കാര്യമാണ്. അതിനകത്ത് മറ്റൊന്നും തോന്നേണ്ട കാര്യമില്ല.  ഇത് പ്രായത്തിന്റെ ഒരു പ്രത്യേകതയായിട്ട് കണ്ടാല്‍മതി." എന്നായിരുന്നു പിണറായിയുടെ പ്രതികരണം. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം അധികം നീട്ടാതെ മുഖ്യമന്ത്രി വേദി വിടുകയായിരുന്നു.

എന്നാല്‍ പിന്നീട് സംസാരിക്കാനെത്തിയ മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് ഒന്നും തന്നെ പരാമര്‍ശിക്കാതെയാണ് വേദിയില്‍ സംസാരിച്ചത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.കെ ശൈലജ, കെ.കൃഷ്ണന്‍കുട്ടി ,വി എസ് സുനില്‍കുമാര്‍, ഒ.രാജഗോപാല്‍ എം എല്‍ എ, വ്യവസായി ബി.ആര്‍ ഷെട്ടി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു

mohanlal pinarayivijayan
Advertisment