Advertisment

മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

New Update

തിരുവനന്തപുരം:  ജനതാ കര്‍ഫ്യൂ ദിനത്തില്‍ അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തി എന്ന പരാതിയില്‍ നടന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തുവെന്ന വാര്‍ത്ത വ്യാജമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

Advertisment

publive-image

മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍ പെട്ടെന്നും എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നും കമ്മിഷന്‍‌ പിആര്‍ഒ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

'ചൊവ്വാഴ്ച വൈകുന്നേരം മോഹന്‍ലാല്‍ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയില്‍ ആ പരാതിക്ക് നമ്ബറിട്ടു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ പ്രസ്തുത പരാതി കമ്മിഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല.' - പത്രക്കുറിപ്പില്‍ പറയുന്നു

ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകിട്ട് അഞ്ചിന് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ പ്രക്രിയ ഒരു മന്ത്രം പോലെയാണെന്നും വൈറസിനെതിരെയുള്ള പ്രതിരോധമാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

mohanlal human rights commission
Advertisment