Advertisment

മോഹന്‍ലാലിന്‍റെ ലോക്ക് ഡൗണ്‍ കാലം; കൃഷിയിടത്തില്‍ ചെലവഴിച്ചതിങ്ങനെ

author-image
ഫിലിം ഡസ്ക്
Updated On
New Update

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമകളുടെ ഷൂട്ടിംഗൊക്കെ നിന്നു. താരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും വീടുകള്‍ക്കുള്ളിലായി. ചിലര്‍ പാചക പരീക്ഷണത്തിലും, മറ്റുചിലര്‍ സോഷ്യല്‍ മീഡിയയിലമൊക്കെ സജീവമായപ്പോള്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ശ്രദ്ധ കൃഷിയിലായിരുന്നു.

Advertisment

publive-image

കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് താരത്തിന്റെ കൃഷിയിടം. ജൈവവളം മാത്രം ഉപയോ​ഗിച്ചാണ് കൃഷി ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്ബ് തിരിച്ചെത്തിയതു മുതലാണ് താരം തന്‍റെ കൃഷിയിടത്തിലേക്കിറങ്ങിയത്.

അതേസമയം നിരവധി കമന്‍റുകളാണ് താരത്തിന്‍റെ ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. കൃഷിയിടത്തില്‍ ലാലേട്ടന്‍ നില്‍ക്കുന്ന ചിത്രം കണ്ടിട്ട് ഇത് ദൃശ്യം 2വിന്‍റെ ചിത്രീകരണമാണോ എന്നാണ് പലരുടെയും സംശയം.

നാളെ മോഹന്‍ലാല്‍ സിനിമ സംഘത്തിനൊപ്പം ചേരും. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് നടക്കുക.

mohanlal lockdown
Advertisment