Advertisment

'ഒടിയൻ കാണട്ടെ നിങ്ങളുടെ ഒടിവിദ്യകൾ ', ആരാധകർക്കായി വമ്പൻ മത്സരമൊരുക്കി മോഹൻലാൽ (വീഡിയോ )

author-image
ഫിലിം ഡസ്ക്
Updated On
New Update

Image result for mohanlal odiyan

Advertisment

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ഒടിയന്‍. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആരാധകര്‍ക്കായി ഒരു കിടിലന്‍ മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

Image result for mohanlal odiyan

വര്‍ഷങ്ങള്‍ക്ക് ശേഷം കാശിയില്‍ നിന്ന് തേന്‍ങ്കുറിശ്ശിയില്‍ എത്തുന്ന ഒടിയന്‍ മാണിക്യനെ പുതിയതും പഴയതുമായ ആളുകള്‍ എങ്ങിനെയാണ് സ്വീകരിക്കുന്നത് എന്നതിന്റെ ദൃശ്യാവിഷ്‌ക്കാരം ഒരുക്കാനാണ് മത്സരം.

ഒരുമിനിറ്റില്‍ താഴേ ദൈര്‍ഘ്യമുള്ള ഈ വിഡീയോയില്‍ തെരഞ്ഞെടുക്കുന്നവയ്ക്ക് വന്‍ സമ്മാനങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. മൊബൈലിലാണ് ഈ വീഡിയോ ചിത്രീകരിക്കേണ്ടത്.

Image result for manju warrier odiyan

ഒന്നാം സമ്മാനമായി ഒരുലക്ഷം രൂപയാണ് ലഭിക്കുക  രണ്ടാം സമ്മാനം അമ്പതിനായിരം രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ്. ആശിര്‍വാദ് സിനിമാസിന് നവംബര്‍ 30 നകം എന്‍ട്രികള്‍ അയക്കണം.

വിലാസം: ആശിര്‍വാദ് സിനിമാസ്, നമ്പര്‍ 59/1049 വാളക്കുഴി, കൃഷ്ണസ്വാമി റോഡ്, കൊച്ചി-682035. ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തും. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒടിയനെ കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായിരുന്നു.

Image result for manju warrier odiyan

നേരത്തെ ചിത്രത്തിന്റെ റീലിസ്  ഒക്ടോബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പ്രകാശ് രജ്, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, നരേയ്ന്‍, കൈലാഷ് തുടങ്ങി വമ്പന്‍ താരനിരയാണ് ഉള്ളത്.

Image result for manju warrier odiyan

1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം. പീറ്റര്‍ ഹെയ്‌നാണ് ഒടിയനിലെ സംഘട്ടനം.

https://www.facebook.com/ActorMohanlal/videos/2214813242100001/?t=68

Advertisment