Advertisment

അച്ഛനെ പോലെ തന്നെ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനായും കാര്യപ്രാപ്തിയുള്ള മന്ത്രിയായും ഷിബുവിനെ നമുക്കൊക്കെ അറിയാവുന്നതാണ് ; തന്റെ മണ്ഡലത്തോട് അദ്ദേഹത്തിനുള്ള കരുതലിനെ പറ്റിയും നാട്ടുകാർക്ക് അറിയാവുന്നതാണ്; നാട്ടുകാരുടെ കാര്യം കഴിഞ്ഞേ ഷിബുവിന് മറ്റ് എന്തുമുള്ളു ; ഷിബു ബേബി ജോണിന് ആശംസകൾ നേർന്ന് മോഹൻലാൽ

New Update

ചവറ : ചവറ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിന് ആശംസകൾ നേർന്ന് മോഹൻലാൽ. ഷിബു ബേബി ജോൺ ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ആണ് മോഹൻലാൽ അദ്ദേഹത്തിന് ആശംസകൾ നേർന്നിരിക്കുന്നത്. ‘നന്ദി ലാൽ’ എന്ന് കുറിച്ചു കൊണ്ടാണ് ഷിബു ബേബി ജോൺ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Advertisment

publive-image

മോഹൻലാലിന്റെ വാക്കുകൾ:

“വ്യവസായത്തിനും കൃഷിക്കും ഒരുപോലെ പ്രാധാന്യമുള്ള കൊല്ലം. തോട്ടണ്ടി വ്യവസായം, കരിമണൽ, മത്സ്യബന്ധനം ഇവയ്ക്ക് പ്രാധാന്യമുള്ള ചവറ മണ്ഡലം ഈ മണ്ഡലത്തിന്റെ സ്വന്തമായിരുന്നു മണ്മറഞ്ഞ ബേബി ജോൺ സർ.

അദ്ദേഹത്തിന്റെ മകൻ ഷിബു ബേബി ജോൺ ഒരു രാഷ്ട്രീയക്കാരൻ എന്നതിൽ ഉപരി എന്റെ അടുത്ത സുഹൃത്താണ്. അച്ഛനെ പോലെ തന്നെ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനായും കാര്യപ്രാപ്തിയുള്ള മന്ത്രിയായും ഷിബുവിനെ നമുക്കൊക്കെ അറിയാവുന്നതാണ്.

തന്റെ മണ്ഡലത്തോട് അദ്ദേഹത്തിനുള്ള കരുതലിനെ പറ്റിയും നാട്ടുകാർക്ക് അറിയാവുന്നതാണ്. നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റ് എന്തുമുള്ളു ഷിബുവിന് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

നാടിൻറെ വികസനത്തെ പറ്റി ഭാവിയെ പറ്റി ഒക്കെ ഒരുപാട് സ്വപ്നം കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ചങ്ങാതിയായ എന്റെ സഹോദര തുല്യനായ ഷിബുവിന്‌ എല്ലാവിധ ആശംസകളും ഞാൻ നേരുന്നു.”

https://www.facebook.com/watch/?v=197807865128476

mohanlal shibu baby jhon
Advertisment