Advertisment

കൈ​റ്റ് വി​ക്ടേ​ഴ്‌​സ്ചാ​ന​ലി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഫ​സ്റ്റ്ബെ​ല്ലി​ല്‍ മോ​ഹ​ന്‍​ലാ​ലും; അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ മൃ​ഗ​ങ്ങ​ളു​മൊ​ത്തു​ള്ള അ​ഭി​ന​യം എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന് വിശദീകരിക്കും.... മൂ​ന്ന് എ​പ്പി​സോ​ഡു​ക​ളി​ലാ​യി​ട്ടാ​ണ് ക്ലാ​സു​ക​ള്‍ ..ആ​ദ്യ എ​പ്പി​സോ​ഡ് ഇന്ന് ഉ​ച്ച​യ്ക്ക് 12 സം​പ്രേ​ഷ​ണം ചെ​യ്യും

New Update

തി​രു​വ​ന​ന്ത​പു​രം: കൈ​റ്റ് വി​ക്ടേ​ഴ്‌​സ്ചാ​ന​ലി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന "ഫ​സ്റ്റ്‌​ബെ​ല്‍' ക്ലാ​സു​ക​ളി​ല്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലും പ​ങ്കെ​ടു​ക്കു​ന്നു. പ​ത്താം ക്ലാ​സ് ഇം​ഗ്ലീ​ഷ് ക്ലാ​സി​ലാ​ണ് ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലൂ​ടെ മോ​ഹ​ന്‍​ലാ​ല്‍ കു​ട്ടി​ക​ളു​ടെ മു​ന്നി​ല്‍ എ​ത്തു​ന്ന​ത്.

Advertisment

publive-image

മൃ​ഗ​ങ്ങ​ള്‍ ക​ഥാ​പാ​ത്ര​മാ​യി വ​രു​ന്ന സി​നി​മ​ക​ളെ​ക്കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യു​ന്ന സ​ത്യ​ജി​ത്ത് റേ​യു​ടെ "പ്രൊ​ജ​ക്റ്റ് ടൈ​ഗ​ര്‍' എ​ന്ന പാ​ഠ​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് താ​രം കു​ട്ടി​ക​ള്‍​ക്ക് മു​ന്നി​ല്‍ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ഹോ​ളി​വു​ഡ് ച​ല​ച്ചി​ത്ര​മേ​ഖ​ല മൃ​ഗ​ങ്ങ​ളോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​വ​ര്‍​ക്ക് ന​ല്‍​കു​ന്ന ബ​ഹു​മാ​നം, സ​ത്യ​ജി​ത്ത് റേ ​ത​ന്‍റെ "ഗൂ​പി ഗൈ​നേ ബാ​ഗാ ബൈ​നേ എ​ന്ന' ചി​ത്രം പു​ലി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ ചി​ത്രീ​ക​രി​ക്കേ​ണ്ടി വ​ന്ന​പ്പോ​ള്‍ നേ​രി​ടേ​ണ്ടി​വ​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ന്നി​വ​യാ​ണ് "പ്രൊ​ജ​ക്‌ട് ടൈ​ഗ​ര്‍' എ​ന്ന പാ​ഠ​ഭാ​ഗ​ത്തി​ലൂ​ടെ ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്.

ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ മൃ​ഗ​ങ്ങ​ളു​മൊ​ത്തു​ള്ള അ​ഭി​ന​യം എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്നും ഇ​ന്ത്യ​ന്‍ സി​നി​മ​ക​ളി​ല്‍ മൃ​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ച ച​ല​ച്ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മാ​റുമ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും മോ​ഹ​ന്‍​ലാ​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. മൂ​ന്ന് എ​പ്പി​സോ​ഡു​ക​ളി​ലാ​യി​ട്ടാ​ണ് ക്ലാ​സു​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്. ആ​ദ്യ എ​പ്പി​സോ​ഡ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12 സം​പ്രേ​ഷ​ണം ചെ​യ്യും.

mohanla
Advertisment