Advertisment

ബിപിസിഎല്‍ പ്ലാന്‍റിന്‍റെ ഉദ്ഘാടനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും

New Update

തിരുവനന്തപുരം: ബിപിസിഎല്‍ പ്ലാന്‍റിന്‍റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും.. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി ബിജെപി യോഗത്തിലും പങ്കെടുത്തേക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്.

publive-image

ചെന്നൈയില്‍ നിന്നാണ് മോദി കൊച്ചിയിലെത്തുക. ഔദ്യോഗിക പരിപാടികള്‍ക്കുശേഷം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് സൂചന. 14 ന് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന ബിജെപി നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

monday modi visit kerala
Advertisment