Advertisment

ആപ്പാഞ്ചിറയിലെ കേരളാ എക്സ്പ്രസിന്റെ സ്റ്റോപ്പ് നിർത്തലാക്കരുത്: മോൻസ് ജോസഫ് എംഎല്‍എ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കടുത്തുരുത്തി: ആപ്പാഞ്ചിറ (വൈക്കം റോഡ്) റെയിൽവേ സ്‌റ്റേഷനിലെ കേരളാ എക്സ്പ്രസിന്റെ സ്റ്റോപ്പ് നിർത്തലാക്കാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരസമതിയുടെ നേത്യത്വത്തിൽ ആപ്പാഞ്ചിറയിൽ ജനകീയ മാർച്ചും, റെയിൽവേ സ്റ്റേഷന് മുൻപിൽ ധർണ്ണയും നടത്തി.

കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ കടുത്തുരുത്തി എംഎല്‍എ മോൻസ് ജോസഫ് ഉത്ഘാടനം ചെയ്തു. വിവിധ രാഷ്ടീയകക്ഷി നേതാക്കളായ ആപ്പാഞ്ചിറ പൊന്നപ്പൻ, ജോസ് പുത്തൽ കാലാ, കെ. ജയകൃഷ്ണൻ, അഡ്വ: മധു എബ്രാഹം, സന്തോഷ് കുഴിവേലി, സ്റ്റീഫൻ പാറാവേലി, എം.ഐ. ശശീധരൻ, തുടങ്ങിയവർ പ്രസംഗിച്ചു.

kaduthuruthi news
Advertisment