Advertisment

റബ്ബര്‍ മേഖലയെ രക്ഷിക്കാന്‍ സമഗ്ര കര്‍മ്മ പദ്ധതി നടപ്പിലാക്കണം: മോന്‍സ് ജോസഫ്

New Update

പാലാ: കേരളത്തിലെ റബ്ബര്‍ മേഖലയെ രക്ഷിക്കാന്‍ സമഗ്ര കര്‍മ്മ പദ്ധതി നടപ്പാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നിയമസഭാ കക്ഷി സെക്രട്ടറി മോന്‍സ് ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു.

Advertisment

publive-image

റബ്ബര്‍ കര്‍ഷകര്‍ക്ക് തറവില 250 രൂപാ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മറ്റി ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റബ്ബര്‍ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുന്ന ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ചുകൊï് 250 രൂപാ നിരക്കില്‍ ആര്‍.പി.എസ്. വഴി റബ്ബര്‍ സംഭരണം നടത്താന്‍ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പ്രഖ്യാപന പ്രഹസനങ്ങള്‍ നടത്തുന്നതല്ലാതെ ഫലപ്രദമായി കാര്‍ഷിക മേഖലയുടെ യാതൊരു പ്രയോജനവും ലഭ്യമാക്കിയിട്ടില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പി. ജെ.ജോസഫിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് കര്‍ഷക ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നല്കിയ നിവേദനം

എത്രയും വേഗം അംഗീകരിച്ച് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാടിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ സജി മഞ്ഞക്കടമ്പില്‍, തോമസ് ഉഴുന്നാലില്‍, ജോസ് പാറേക്കാട്ട്, തങ്കച്ചന്‍ മണ്ണൂശേരി, ബാബു മുകാല, മത്തച്ചന്‍ പുതിയിടത്തുചാലില്‍, എബ്രഹാം തോമസ്, ഔസേപ്പന്‍ മഞ്ഞക്കുന്നേല്‍, കുര്യാച്ചന്‍ വാഴയില്‍, സാബു കല്ലറയ്ക്കല്‍, ജോമോന്‍ ശാസ്താംപടവില്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment