Advertisment

അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍; സംഭവം കോട്ടയം മൂന്നിലവില്‍

New Update

publive-image

Advertisment

കോട്ടയം: വില്ലേജ് ഓഫീസ് ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. മൂന്നിലവ് വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് റെജി തോമസിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്.

പോക്കുവരവുമായി ബന്ധപ്പെട്ട് ഇയാള്‍ ഒരു വൃദ്ധയോട് അരലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ വിജിലന്‍സില്‍ പരാതിപ്പെട്ടു.

വിജിലന്‍സിന്റെ നിര്‍ദ്ദേശാനുസരണം വൃദ്ധ പണവുമായി എത്തുകയും ഈ പണം കൈ മാറുന്നതിനിടെ റെജി തോമസിനെ പിടികൂടുകയുമായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Advertisment