Advertisment

മകൾക്ക് ഭ‍ർത്തൃവീട്ടിൽ സ്ത്രീധന പീഡനം അനുഭവിക്കേണ്ടി വന്നതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മൂസക്കുട്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഗവർണർ

New Update

മലപ്പുറം: മലപ്പുറം മമ്പാട് മകൾക്ക് സ്ത്രീധന പീഡനം അനുഭവിക്കേണ്ടി വന്നതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത  മൂസക്കുട്ടിയുടെ വീട്ടിൽ കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. മൂസക്കുട്ടിയുടെ കുടുംബാം​ഗങ്ങളുമായി സംസാരിച്ച ​ഗവർണർ അവരെ ആശ്വസിപ്പിച്ചു. രാവിലെ പത്ത് മണിയോടെയാണ് അപ്രതീക്ഷിതമായി ഗവർണർ മുസക്കുട്ടിയുടെ വീട്ടിലെത്തിയത്.

Advertisment

publive-image

സ്ത്രീധനത്തിൽ സമൂഹത്തിന്റെ മനോഗതി മാറണമെന്ന് മൂസയുടെ കുടുംബത്തെ സന്ദ‍ർശിച്ച ശേഷം മാധ്യമങ്ങളെ കണ്ട ​ഗവർണർ പറഞ്ഞു. സ്ത്രീധനത്തിനെതിരെ പൊതു സമൂഹം മുന്നോട്ട് വരണം. സ്ത്രീധനത്തിനെതിരെ പൊതുജനാഭിപ്രായം ഉയരണം.

സ്ത്രീധന പീഡനങ്ങൾ തടയുന്നതിന് സമൂഹത്തിനാണ് വലിയ പങ്ക് വഹിക്കാൻ കഴിയുകയെന്നും ബോധവത്ക്കരണത്തിൻ്റെ ഭാഗമായാണ് മൂസക്കുട്ടിയുടെ വീട് താൻ സന്ദർശിച്ചതെന്നും ​ഗവർണർ പറഞ്ഞു.

suicide report
Advertisment