Advertisment

വ്യാപാരികൾക്ക് രണ്ടുലക്ഷം രൂപ വരെ ഒരു വർഷത്തെ മൊറട്ടോറിയത്തോടുകൂടി പലിശ രഹിത വായ്പ നൽകണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം മുരളി

New Update

ആലപ്പുഴ:വ്യാപാരികൾക്ക് രണ്ടുലക്ഷം രൂപ വരെ ഒരു വർഷത്തെ മൊറട്ടോറിയത്തോടുകൂടി പലിശ രഹിത വായ്പ നൽകണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം മുരളി പറഞ്ഞു. വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നില്‍ വ്യാപാരികൾക്ക് രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ലോക് ഡൗണ്‍ കാരണം പ്രതിസന്ധിയിലായ കേരളത്തിലെ വ്യാപാരികള്‍ക്കായി ഈടില്ലാതെ വായ്പ നൽകുക, മൂന്നു മാസത്തേക്ക് കെട്ടിട വാടകയിൽ നിന്നും ഒഴുവാക്കുക, ജി.എസ് .ടി ,ഇൻകം ടാക്സ് റിട്ടേണുകൾ സമർപ്പിക്കുന്നതിന് ആറുമാസം സമയം അനുവധിക്കുക, എല്ലാ ലൈസൻസ് ഫീസുകളും 6 മാസത്തേക്ക് ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന ധർണ്ണയ്ക്ക് ജില്ലാ പ്രസിഡൻ്റ് അനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ഭാരവാഹികളായ തോമസ് ആൻറണി, വി.ഭദ്രാക്ഷൻ, നിയോജക മണ്ഡലം പ്രസിഡൻ്റ് ജലാൽ വഹാബ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സിറിയക് ജേക്കബ്, മണ്ഡലം പ്രസിഡൻ്റിമാരായ ബെന്നി ജോസഫ്, പി.പി.രാഹുൽ എന്നിവർ പ്രസംഗിച്ചു. ധർണ്ണയ്ക്ക് പിന്തുണയുമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

moratoriyam
Advertisment