Advertisment

ചലച്ചിത്ര- സീരിയൽ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ചലച്ചിത്ര- സീരിയൽ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഹൈടെക് സെല്ലിൻറെ സഹായത്തോടെ വട്ടിയൂർക്കാവ് പൊലീസാണ് തിരുവനന്തപുരം സ്വദേശിയായ സൂരജിനെ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ചലച്ചിത്ര സീരിയൽ നടിമാരുടെ ചിത്രങ്ങളും വീഡിയോയും മോർഫ് ചെയ്ത് അശ്ലീല സംഭാഷണങ്ങൾ കലർത്തി അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കുകയായിരുന്നു സൂരജിൻറെ രീതി.

കേന്ദ്ര സർക്കാർ അടുത്തിടെ നിരോധിച്ച ചില വെബ്‌സൈറ്റുകളിൽ അടക്കം സൂരജിന് അക്കൗണ്ട് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള സൂരജിന് ഐടി രംഗത്ത് നല്ല അറിവുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.

അശ്ലീല സൈറ്റുകളിൽ നിന്ന് സൂരജിന് പണം കിട്ടിയിരുന്നതായും വ്യക്തമായിട്ടുണ്ട്. മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഒരു നടി ഹൈടെക് സെല്ലിന് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയതും വട്ടിയൂർക്കാവ് പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തതും.

Advertisment