Advertisment

സിക്ക വൈറസ് പ്രതിരോധം : ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും

New Update

publive-image

Advertisment

ആലപ്പുഴ: സംസ്ഥാനത്ത് സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ആശുപത്രിയിലെ സി ബ്ലോക്കിനു മുന്നിൽ കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനം നടത്തി. ആശുപത്രി സൂപ്രണ്ട് ആർ. വി. രാംലാൽ ഉറവിട നശീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ആശുപത്രി പരിസരത്തെ കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കാനും ആശുപത്രിയെ സീറോ ഇൻഡെക്‌സിൽ എത്തിക്കുവാനും ജീവനക്കാരോട് നിർദ്ദേശിച്ചു.

എല്ലാ വിഭാഗം ജീവനക്കാരും സിക്കാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിന് സമീപമുള്ള കൊതുകിന്റെ ഉറവിടങ്ങൾ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കണ്ടെത്തി നശിപ്പിച്ചു.

നഴ്‌സിംഗ് സുപ്രണ്ട് പ്രഭാകുമാരി, ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് അഷ്റഫ്, ഹെൽത്ത് ഇൻസ്പെക്ടർ അലക്‌സ് ജോസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്‌സിംഗ് വിഭാഗം ജീവനക്കാർ, ശുചീകരണ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

-ഉമേഷ്‌ ആലപ്പുഴ

zika virus alappuzha news
Advertisment