Advertisment

മൊഹ്‌സിന്‍ ഫക്രിസാദെയെ ഇറാനിന്റെ മണ്ണില്‍ കടന്നുകയറി വെടിവച്ചുവീഴ്ത്തിയത് കിഡോണ്‍ കമാന്‍ഡോകള്‍; ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ നേരിട്ടെത്തി മരണം ഉറപ്പാക്കുന്നതുവരെ വെടിവച്ചു; പൊട്ടിത്തെറിക്കുന്ന ഫോണുകള്‍ തൊട്ട് വിഷം നിറച്ച സിറിഞ്ചുകള്‍ വരെ ഇവരുടെ ആയുധം !

New Update

ഇറാന്‍: കൃത്യമായ ആസൂത്രണം, നിര്‍ദാക്ഷിണ്യം നടപ്പാക്കല്‍. ഇതാണ് ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ പ്രത്യേക ‘കൊലയാളി’ സംഘമായ കിഡോണിന്റെ ശൈലി. ഇറാനിയന്‍ ആണവശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫക്രിസാദെയെ ഇറാനിന്റെ മണ്ണില്‍ കടന്നുകയറി വെടിവച്ചുവീഴ്ത്തിയത് കിഡോണ്‍ കമാന്‍ഡോകള്‍ ആണെന്നാണു കരുതപ്പെടുന്നത്.

Advertisment

publive-image

‘ടിപ് ഓഫ് ദ സ്പിയര്‍’ (കുന്തമുന) എന്നാണു കിഡോണ്‍ എന്നതിന് ഹീബ്രു ഭാഷയില്‍ അര്‍ഥം. ശത്രുവിന്റെ മടയ്ക്കുള്ളില്‍ കടന്നുകയറി പകല്‍വെളിച്ചതില്‍ അതിക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്ന ട്രാക്ക് റെക്കോര്‍ഡാണ് കിഡോണ്‍ കമാന്‍ഡോകള്‍ക്കുള്ളത്. അതിനൂതനമായ സാങ്കേതിക വിദ്യകള്‍ വരെ ഉള്‍പ്പെടുത്തി ‘വെറ്റ് വര്‍ക്ക്’ എന്നു വിളിക്കുന്ന മാര്‍ഗങ്ങളാണ് കിഡോണ്‍ നടപ്പാക്കുന്നത്.

ഇറാനിലും ഫക്രിസാദെയുടെ നീക്കങ്ങള്‍ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടപ്പാക്കിയിരിക്കുന്നത്. വിദൂര നിയന്ത്രിത ആയുധം ഉപയോഗിച്ചാണു കൊലപാതകമെന്ന് ഒരു വിഭാഗം പറയുന്നു. അതേസമയം ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ നേരിട്ടെത്തി ഫക്രിസാദെയെ കാറിനുള്ളില്‍നിന്നു പുറത്തുവലിച്ചിട്ട് മരണം ഉറപ്പാക്കുന്നതുവരെ വെടിവച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

അതിശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള ഇറാനില്‍നിന്ന് ദൗത്യം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ കിഡോണ്‍ കമാന്‍ഡോകള്‍ ‘ഉരുകി അപ്രത്യക്ഷം’ ആയിട്ടുണ്ടാകുമെന്നാണ് അവരുടെ പ്രവര്‍ത്തന ശൈലി അറിയുന്ന പ്രതിരോധവിദഗ്ധര്‍ പറയുന്നത്.

മൊസാദിന്റെ കൊലയാളി സംഘങ്ങള്‍ സാധാരണയായി ലക്ഷ്യം വയ്ക്കുന്നയാളിന്റെ കാറില്‍ മാഗ്നറ്റിക് ബോംബുകള്‍ ഘടിപ്പിച്ച് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്താറാണ് പതിവ്. പൊട്ടിത്തെറിക്കുന്ന ഫോണുകള്‍ തൊട്ട് വിഷം നിറച്ച സിറിഞ്ചുകള്‍ വരെ ഇവര്‍ക്ക് ആയുധങ്ങളാണ്.

mohsen fakhrizadeh
Advertisment