Advertisment

2008ലെ ഗുജറാത്ത് സ്‌ഫോടനക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍; പിടിയിലായത് ഇന്ത്യയിലെ ബിന്‍ലാദന്‍ എന്നറിയപ്പെടുന്നയാളെന്ന് പൊലീസ്

New Update

ഡല്‍ഹി :  2008ലെ ഗുജറാത്ത് സ്‌ഫോടന പരമ്പരക്കേസിലെ പിടികിട്ടാപ്പുള്ളിയെ അറസ്റ്റു ചെയ്തതായി ഡല്‍ഹി പൊലീസ്. സോഫ്റ്റുവെയര്‍ എഞ്ചിനിയറും ബോംബ് നിര്‍മാതാവുമായ അബ്ദുള്‍ സുഭാന്‍ ഖുറേഷിയാണ് അറസ്റ്റിലായത്. ഇന്ത്യയുടെ ബിന്‍ലാദന്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നതെന്ന് പൊലീസ് പറയുന്നു.

Advertisment

publive-image

ഗാസിപൂരില്‍വെച്ചാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ‘ഖുറേഷിയില്‍ നിന്നും പിസ്റ്റളുകളും ഡോക്യുമെന്റ്‌സുകളും കണ്ടെടുത്തിട്ടുണ്ട്. സിമിയേയും ഇന്ത്യന്‍ മുജാഹിദീനേയും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു .

വ്യാജരേഖയുണ്ടാക്കി നേപ്പാളിലേക്കു കടന്ന ഇയാള്‍ വര്‍ഷങ്ങളായി അവിടെയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 2013നും 2015നും ഇടയില്‍ ഇയാള്‍ സൗദി അറേബ്യയിലേക്കു പോയിരുന്നെന്നും തീവ്രവാദ ശൃംഖല ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമിട്ട് പിന്നീട് ഇന്ത്യയിലേക്കു തിരിച്ചുവരികയായിരുന്നുവെന്നും പൊലീസ് പറയുന്നു. അന്വേഷണ സംഘത്തിനിടയില്‍ ടെക്കി ബോംബര്‍ എന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.

2008 ജൂലൈ 26ന് അഹമ്മദാബാദിലും സൂറത്തിലും നടന്ന സ്‌ഫോടനങ്ങളില്‍ ആരോപണ വിധേയനാണ് ഖുറേഷി. ടിഫിന്‍ കാരിയറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ 21 ഓളം ബോംബ് സ്ഥാപിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു.

മുംബൈയില്‍ പഠിച്ച അദ്ദേഹം സിമിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുംമുമ്പ് സോഫ്റ്റുവെയര്‍ കമ്പനികളില്‍ ജോലി ചെയ്തിരുന്നു. യു.പിയില്‍ നിന്നും മുംബൈയില്‍ ജോലിക്കായി വന്നവരാണ് ഖുറേഷിയുടെ മാതാപിതാക്കള്‍.

Advertisment