Advertisment

ചികിത്സാ സഹായം ആവശ്യപ്പെട്ട് വീട്ടിലെത്തി. പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വസ്ത്രം ആയാലും മതിയെന്ന് പറഞ്ഞു : വസ്ത്രം എടുക്കാന്‍ എണ്‍പത്തിമൂന്നുകാരിയായ വീട്ടമ്മ തിരിഞ്ഞപ്പോള്‍ ജനലില്‍ കൂടി കയ്യിട്ട് കഴുത്തിലെ മാല പൊട്ടിച്ചെടുത്തു : കൊച്ചിയില്‍ അമ്മയും മകളും പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : കൊച്ചിയില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുത്ത അമ്മയും മകളും പിടിയില്‍ . ചികിത്സാ സഹായം ആവശ്യപ്പെട്ട് കൊച്ചി എളമക്കരയിലുള്ള വീട്ടിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന അമ്മയും മകളുമാണ് അറസ്റ്റിലായത്‌.

Advertisment

publive-image

എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ ജിജി, മകള്‍ വിസ്മയ എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച മാല ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ വച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

എളമക്കര താന്നിക്കല്‍ സ്വദേശി ഷണ്‍മുഖന്റെ ഭാര്യ രാജമ്മാളിന്റെ ഒന്നര പവന്‍ തൂക്കംവരുന്ന മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് സ്ത്രീകള്‍ വീട്ടിലെത്തിയിരുന്നു.

ആ സമയം എണ്‍പത്തിമൂന്നുകാരിയായ രാജമ്മാള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വസ്ത്രം ആവശ്യപ്പെട്ടു. അതിനിടെ ജനലില്‍ കൂടി കൈയിട്ട് കഴുത്തിലെ മാല തട്ടിയെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Advertisment