Advertisment

മകനെ ഒരു സംഘം മർദിക്കുന്നതു കണ്ടു വീട്ടിൽ നിന്നു ഓടിയിറങ്ങി തടസം പിടിക്കാൻ ചെന്ന വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം : മകനെ ഒരു സംഘം മർദിക്കുന്നതു കണ്ടു വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. പത്തനാപുരം കടയ്ക്കാമൺ കോളനിയിൽ ശാന്തമ്മ (62) ആണു മരിച്ചത്. തിങ്കളാഴ്ച രാത്രി 10 നായിരുന്നു സംഭവം.

publive-image

മകൻ സന്തോഷിനെ ഒരു സംഘം മർദിക്കുന്നതു കണ്ടു വീട്ടിൽ നിന്നു ഓടിയിറങ്ങി തടസം പിടിക്കാൻ ചെന്ന ശാന്തമ്മ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Advertisment