Advertisment

തിരുവനന്തപുരത്ത്‌ ഭാര്യാമാതാവിനെ കൊലപ്പെടുത്തി ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

New Update

തിരുവനന്തപുരം: ഭാര്യാ മാതാവിനെ കൊലപ്പെടുത്തി ഭാര്യയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പിടിയിൽ. പ്രതിയായ സന്തോഷിനെ വട്ടപ്പാറയ്ക്ക് സമീപം വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ആക്രമണം നടത്തിയ ശേഷം പ്രതി ഒളിവിൽ പോയിരുന്നു. 65 വയസായിരുന്നു കുത്തേറ്റ് മരിച്ച ഭാര്യാമാതാവ് വസുമതിക്ക്.

publive-image

കുത്തേറ്റ ഭാര്യ സതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം. നഗരൂർ ഗേറ്റ് മുക്കിലാണ് സംഭവം. ഇവരുടെ വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

Advertisment