Advertisment

പെന്‍ഷന്‍ ലഭിക്കാന്‍ അമ്മയുടെ മൃതദേഹം ഫ്‌ലാറ്റില്‍ ഒരു വര്‍ഷത്തോളം സൂക്ഷിച്ചു വച്ച മകന്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മഡ്രിഡ്: പെന്‍ഷന് വേണ്ടി അമ്മയുടെ മൃതദേഹം ഫ്‌ലാറ്റില്‍ ഒരു വര്‍ഷത്തോളം സൂക്ഷിച്ചു വച്ച മകന്‍ അറസ്റ്റില്‍. മകന്‍ തന്നെ നിര്‍മിച്ച ശവപ്പെട്ടിക്കകത്ത് 92 വയസ്സുള്ള അമ്മയുടെ ദ്രവിച്ച ശരീരമാണ് പൊലീസ് കണ്ടെത്തിയത്.

Advertisment

publive-image

ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍ ഫ്‌ലാറ്റുകാരാണ് പൊലീസിനെ അറിയിച്ചത്. സ്വാഭാവിക മരണമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 62 വയസ്സുള്ള മകനെതിരെ പെന്‍ഷന്‍ തട്ടിപ്പിനു കേസെടുത്തു. ഇയാളും അമ്മയും മാത്രമായിരുന്നു ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്.

പെന്‍ഷന്‍ ലഭിക്കാന്‍ അമ്മയുടെ മൃതദേഹം നാലു മാസത്തോളം മക്കള്‍ ഒളിപ്പിച്ചതു വച്ച സംഭവം കഴിഞ്ഞ മേയില്‍ ഉത്തര്‍പ്രദേശില്‍ നടന്നിരുന്നു. അമ്മ അമരാവതി ദേവി(70)യുടെ വിരലടയാളത്തിനു വേണ്ടിയാണു മൃതദേഹം ഒളിപ്പിച്ചത്.

Advertisment